150 വര്‍ഷത്തിന് ശേഷം സെന്റ് മൈക്കിള്‍സില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം
കണ്ണൂര്‍: ഒന്നര നൂറ്റാണ്ടുകള്‍ക്കു ശേഷം കണ്ണൂര്‍ നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്‌കൂളുകളിലൊന്നായ സെന്റ്മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു. ഒന്നാം ക്ളാസില്‍ മൂന്ന് ഡിവിഷനുകളില്‍ 33-വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനോത്സവത്തില്‍ ഇരിപ്പിടമൊരുക്കിയത്. ഒന്നാം ക്ളാസില്‍ പുത്തന്‍ കുപ്പായങ്ങളും കുടയും ബാഗും പാഠപുസ്തകവുമെത്തിയ പെണ്‍കുരുന്നുകള്‍ക്ക് ഹൃദമായ സ്വീകരണം നല്‍കി.
നവാഗതരെ തൊപ്പി, പുഷ്പം, സന്ദേശങ്ങളടങ്ങിയ പ്ളക്കാര്‍ഡുകള്‍ എന്നിവ നല്‍കിയാണ് വരവേറ്റത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നവാഗതരെ കൈപ്പിടിച്ചു ക്ളാസ് മുറിയിലേക്ക് ആനയിച്ചു. ഇതിനു ശേഷം നവാഗതര്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ദീപം തെളിയിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി കുട്ടികള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് അഡ്വ. കെ. എന്‍ ഷാജി അധ്യക്ഷനായി.

വാര്‍ഡ് കൗണ്‍സലര്‍ സുരേഷ്, മാനേജര്‍ ഫാ. രാജു അഗ്സ്റ്റിന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സി.കെ മനോജ്കുമാര്‍, മദര്‍ പി.ടി. എ പ്രസിഡന്റ് ഖദീജ ഹുമയൂണ്‍ എന്നിവര്‍ സംസാരിച്ചു. ഫാ. ടോംസണ്‍ ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെജിജേഷ് നന്ദിയും പറഞ്ഞു. ഇതോടെ ഒന്നര നൂറ്റാണ്ട് പിന്നിട്ട കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പുതുചരിത്രം പിറന്നിരിക്കുകയാണ്. 150 വര്‍ഷമായി ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഒന്നം ക്ളാസിലേക്ക് ഈ അധ്യയന വര്‍ഷത്തില്‍ ആദ്യമായാണ് പെണ്‍കുട്ടികള്‍ പഠിക്കാനെത്തുന്നത്.
ഇവിടെ പ്രീസ്‌കൂള്‍ എല്‍കെജി യുകെജി ക്ളാസുകള്‍ ഉള്‍പ്പെടുന്ന പ്രീ പ്രൈമറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാല്‍ ഒന്ന് മുതല്‍ പ്ളസ് ടൂ വരെയുള്ള ക്ളാസുകളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. മാനേജ്മെന്റ് നല്‍കിയ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ഇതോടെ ഈ അധ്യയന വര്‍ഷത്തില്‍ 33 പെണ്‍കുട്ടികളാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത്. ആണ്‍കുട്ടികള്‍ അടക്കം 150 കുട്ടികളാണ് മൂന്നു ഡിവിഷനുകളിലായി പ്രവേശനം നേടിയത്. പ്ളസ് വണ്ണിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. 1865 ല്‍ ഈശോ സഭയാണ് ബര്‍ണ ശേരിയില്‍ സെന്റ് മൈക്കിള്‍ സ് സ്‌കൂള്‍ എന്ന ആണ്‍പള്ളിക്കൂടം സ്ഥാപിച്ചത്.
കണ്ണൂര്‍ നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്‌കൂളില്‍ 2500 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഭിന്നതകള്‍ ഏതുമില്ലാതെ പുതു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് സ്‌കൂള്‍ ഏറ്റെടുക്കുന്നതെന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ രാജു അഗസ്റ്റിന്‍ പറഞ്ഞു. കാലഘട്ടത്തിന് അനുസൃതമായ മാറ്റം വിദ്യാഭ്യാസ സംവിധാനത്തിലും വേണം അറിവ് നേടുന്നതില്‍ ലിംഗസമത്വം ഉറപ്പാക്കാനുള്ള ചുവടുവയ്പാണിത്. ഈ മാറ്റത്തിന് അക്കാദമികമയ മികവുണ്ടാകുമെന്നതില്‍ സംശയമില്ല സമഗ്രവും സന്തുലിതവുമായ വിദ്യാഭ്യാസം പുതു തലമുറയ്ക്ക് പകരുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications