Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളം: ദമാമില്‍ നിന്നും കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ വിമാനസര്‍വീസ് ആരംഭിക്കുന്നു

മട്ടന്നൂര്‍: ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി തെരഞ്ഞെടുത്തതിനു ശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മറ്റൊരു ആശ്വാസം കൂടി.സൗദി കിഴക്കന്‍ പ്രവിശ്യയിലെ വടക്കേ മലബാറുകാരുടെ നിരന്തര ആവശ്യങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് വീണ്ടും വിമാന സര്‍വീസിന് തുടക്കമാകുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഇത്തവണ സര്‍വീസ് പ്രഖ്യാപിച്ചത്. കമ്ബനിയുടെ സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ആഴ്ചയില്‍ മൂന്ന് സര്‍വീസ് വീതം നടത്തുമെന്ന് എയര്‍ ഇന്ത്യഎക്‌സ്പ്രസും കണ്ണൂര്‍ വിമാനത്താവള കമ്പിനി(കിയാല്‍) അധികൃതരും വ്യക്തമാക്കി.

മെയ് രണ്ട് മുതല്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്ത കമ്പിനി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഗോഫസ്റ്റ് എയര്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടാണ് കണ്ണൂര്‍ ദമ്മാം. എന്നാല്‍ കമ്ബനി പൂട്ടിയതോടെ ഇത് പൂര്‍ണ്ണമായും നിലച്ചു.

സ്വന്തമായി വിമാനത്താവളമുണ്ടായിട്ടും കോഴിക്കോടിനെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു കണ്ണൂര്‍, കാസര്‍ഗോഡ്, കുടക് ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം പ്രാവര്‍ത്തികമായാല്‍ നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും.

പ്രത്യേകിച്ച് സൗദിയില്‍ സ്‌കൂള്‍ അവധിയും ആഘോഷ അവധികളും അടുത്തെത്തിയ സാഹചര്യത്തില്‍ പ്രഖ്യാപിച്ച സര്‍വീസുകള്‍ ടിക്കറ്റ് നിരക്കിലും ആശ്വാസം പകരുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ പോയന്റ് ഓഫ് കോള്‍ പദവി അനുവദിക്കാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുന്‍പോട്ടുളള പ്രയാണത്തെ തടസപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും വിദേശസര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല. അഞ്ചുവര്‍ഷമായി പ്രവര്‍ത്തനം നടത്തിവരുന്ന കണ്ണൂര്‍ വിമാനത്താവളത്തെ തഴഞ്ഞു ഗോവന്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി നല്‍കിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അര്‍ബന്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു ആരോപിച്ചാണ്കണ്ണൂര്‍ വിമാനത്താവളത്തെ തഴഞ്ഞത്. മട്ടന്നൂര്‍ നഗരസഭയ്ക്കടുത്തു പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം അര്‍ബന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കേന്ദ്രവ്യോമയാന മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+