കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ കേന്ദ്രമാകുന്നു: എട്ട് മാസത്തിനിടെ പിടിച്ചെടുത്തത് 55 കോടിയ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസം പിന്നിടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കള്ളക്കടത്തുകാരുടെ ഹബ്ബാകുന്നു. രണ്ടാഴ്ച മുൻപെ കണ്ണൂരിൽ നിന്നും 55 കോടി വിലവരുന്ന 15 കിലോഗ്രാം സ്വർണ ബിസ്കറ്റുകൾ പിടികൂടിയതോടെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ണൂരിനു മേൽ നിരീക്ഷണം ശക്തമാക്കിയത്. സ്വർണക്കടത്തിനു ഒത്താശ നൽകിയ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻമാരെ ഡി.ആർ.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്.

ദേശീയ പൌരത്വ രജിസ്റ്റർ: സോഫ്റ്റ് വെയർ പിഴവെന്ന് സംശയം, 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതെങ്ങനെ? ദേശീയ പൌരത്വ രജിസ്റ്റർ: സോഫ്റ്റ് വെയർ പിഴവെന്ന് സംശയം, 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതെങ്ങനെ?

കണ്ണൂർ വിമാനത്താവളത്തിലെ ദില്ലി സ്വദേശികളായ എയർ കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് കുമാർ ശർമ, കിഷൻ കുമാർ, ഛത്തിസ്ഗഡ് സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ അന്വേഷണ വിധേയമായി സർവിസിൽ നിന്നും സസ്പെൻഡ് ചെയ്തതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയിച്ചു.

kannurairport-

കള്ളക്കടത്തു സംഘത്തിനു മുഴുവൻ സഹായങ്ങളും ഏകോപിപ്പിച്ചു നൽകിയ കരിപ്പൂർ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റിനെ കഴിഞ്ഞ ദിവസം ഡി.ആർ.ഐ അറസ്റ്റു ചെയ്തിരുന്നു. രാഹുലിന്റെ നിർദ്ദേശപ്രകാരം പിടിയിലായ നാലു പേർ കണ്ണൂർ വിമാനത്താവളത്തിലെത്തിയ സ്വർണക്കടത്തുകാരെ പരിശോധനയില്ലാതെ പുറത്തു വിട്ടുവെന്നാണ് ആരോപണം.കഴിഞ്ഞ 19 ന് കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്തിയ 4.15 കോടി വിലവരുന്ന 11.294 കിലോ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് കരിപ്പൂരിൽ നടത്തിയ റെയ്ഡിൽ നാലു കിലോ സ്വർണവും പിടികൂടി – കുറ്റാരോപിതരായ ഉദ്യോഗസ്ഥർ റിമാൻഡിലാണ്.

ഇതോടെ കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ കണ്ണൂർ വിമാനതാവളത്തിൽ ഒട്ടേറെ സ്വർണക്കടത്തുകളാണ് പിടികൂടുന്നത്. എന്നാൽ ഇതിനു കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു നൽകുന്നുവെന്ന വാർത്ത ആദ്യമാണ്. മംഗളൂര്.കോഴിക്കോട്‌ കൊച്ചി ബംഗളൂര് എന്നീ വിമാനതാവളങ്ങൾ ഒഴിവാക്കി സ്വർണ, മയക്കുമരുന്ന് സംഘങ്ങൾm ഇഷ്ട സങ്കേതമായി കരുതുന്നത് കണ്ണൂരിനെയാണ്. ദക്ഷിണേന്ത്യയിലെ സ്വർണക്കടത്തുകാരുടെ ഹബ്ബായി കണ്ണൂർ വിമാനത്താവളം മാറുകയാണ്.

English summary
Kannur airport became hub of gold smugglers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X