പ്രതിസന്ധിയുടെ ആകാശച്ചുഴില്‍ കണ്ണൂര്‍ വിമാനത്താവളം: യാത്രക്കാരും ഉപേക്ഷിക്കുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാവാതെ പ്രതിസന്ധിയില്‍. വിമാന സര്‍വീസുകള്‍ നിലച്ചതിനു പിന്നാലെ വന്‍സാമ്പത്തിക ദുരന്തത്തിലേക്കാണ് കിയാല്‍ നീങ്ങുന്നത്. വിദേശ വിമാന കമ്പനികള്‍ക്കു സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ 'പോയന്റ് ഓഫ് കോള്‍'പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഈക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയില്ല. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ലെന്നു ചൂണ്ടികാട്ടിയാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്. പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയതാണ് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവ് വിമാനത്താവളത്തിന്റെ വരുമാനത്തെ ഗണ്യമായി കുറച്ചിട്ടുണ്ട്.

മാത്രമല്ല വലിയ വിമാനങ്ങളുപയോഗിച്ച് രാജ്യാന്തര സര്‍വീസുകളടക്കം നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ പെട്ടെന്നുള്ള പിന്മാറ്റവും വിമാനത്താവളത്തിനെ പ്രതികൂലമായി ബാധിച്ചു. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമാണ് കണ്ണൂര്‍. അതുകൊണ്ട് തന്നെ നിലവിലുള്ള സര്‍വീസുകള്‍ക്കു വലിയ ടിക്കറ്റ് നിരക്കുമാണ്. ഇതോടെ യാത്രക്കാര്‍ കരിപ്പൂര്‍, മംഗളൂരു വിമാനത്താവളത്തയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2018 ഡിസംബര്‍ 9ന് അബുദാബിയിലേക്ക് ആദ്യവിമാനം പറന്നുയര്‍ന്നപ്പോള്‍ സഫലമായത് ഒരു നാടിന്റെ യാത്ര സ്വപ്നമായിരുന്നു. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനത്താവളം വഴിയൊരുക്കുമെന്ന് ജനങ്ങളും വ്യവസായ, വാണിജ്യലോകവും പ്രതീക്ഷിച്ചിരുന്നു.
ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50ലേക്ക് ഉയര്‍ന്നു, ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും അധികം വൈകാതെ കിയാല്‍ സ്വന്തമാക്കിയിരുന്നു. ഈ കാലയളവില്‍ 10 ലക്ഷം പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ വിമാനത്താവളം ഒരിഞ്ചു പോലും മുന്പോട്ടുപോകാനാവാതെ സ്തംഭിച്ചിരിക്കുകയാണ്. ഗോഫസ്റ്റടക്കമുളള വിമാനസര്‍വീസുകള്‍ നിലച്ചതു കാരണം കണ്ണൂര്‍ ജില്ലയില്‍ നിന്നുളള യാത്രക്കാര്‍ പോലും വിമാനത്താവളത്തെ ഉപേക്ഷിച്ച മട്ടാണ്.സീറ്റുകള്‍ കാലിയായാണ് ജിദ്ദയിലേക്കുളള വിമാനസര്‍വീസുകള്‍ നടത്തുന്നത്. മറ്റു വിമാനത്താവളങ്ങളെക്കാള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതാണ് യാത്രക്കാരെ കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും അകറ്റിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications