കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാര്‍ 1 ലക്ഷം കഴിഞ്ഞു; ജൂണിലും വര്‍ധനവിന് സാധ്യത

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാര്‍ 1 ലക്ഷം കഴിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാര്‍ 1 ലക്ഷം കഴിയുന്നത്. 1,00,397 പേരാണ് മേയ് മാസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂണ്‍ മാസത്തില്‍ 10 അധിക സര്‍വീസ് കൂടി ആരംഭിച്ചതിനാല്‍ യാത്രക്കാര്‍ ഇനിയും കൂടും എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം വിമാന യാത്ര വീണ്ടും ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

KANNUR1

ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ പ്രതിമാസം വീണ്ടും ഒരു ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തില്‍ എത്തുന്നത് എന്നതും ശ്രദ്ധേയം. 2021 മേയ് മാസം ആഭ്യന്തര സര്‍വീസ് വീണ്ടും ആരംഭിച്ചപ്പോള്‍ ഒരു മാസത്തില്‍ 27,134 പേരാണ് കണ്ണൂര്‍ വഴി യാത്ര ചെയ്തിരുന്നത്.

പിന്നീട് തുടര്‍ച്ചയായി 12 മാസവും യാത്രക്കാരുടെ എണ്ണത്തില്‍ തരക്കേടില്ലാത്ത വര്‍ധനവ് ഉണ്ടായിരുന്നു. കൂടാതെ 2021 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ ആദ്യ പത്ത് വിമാനത്താവളങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളം ഇടം പിടിച്ചിരുന്നു.

ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍

വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി 9 മാസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ വഴി 10 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തിരുന്നു എന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. കൊവിഡ് മൂലമുള്ള യാത്രാവിലക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം പരിമിതമായ തോതിലായിരുന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകളുണ്ടായിരുന്നത്.

വിവിധ രാജ്യങ്ങളുമായുള്ള എയര്‍ബബിള്‍ ക്രമീകരണം അനുസരിച്ചുള്ള സര്‍വീസുകള്‍ മാത്രമാണ് ഇക്കാലയളവില്‍ നടത്തിയിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എല്ലാ ദിവസവും സൗകര്യപ്രദമായ സമയത്ത് ഓരോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

ബെംഗളൂരുവിലേക്കും മുംബൈയിലേക്കും ദിവസേന 2 വിമാനങ്ങള്‍ വീതം കണ്ണൂരില്‍ നിന്നു പറക്കുന്നു. തിരുവനന്തപുരത്തേക്ക് എല്ലാ ദിവസവും രാവിലെ 9.50 ന് പുറപ്പെടുന്ന വിമാനം കണ്ണൂരിലേക്ക് തിരിച്ച് വൈകിട്ട് 6.25 ന് എത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ 9.50നു പുറപ്പെടുന്ന വിമാനം തിരിച്ച് 6.25 നാണ് കൊച്ചിയില്‍ തിരിച്ചെത്തും. എല്ലാ ദിവസവും 78 യാത്രക്കാര്‍ വീതം ഈ രണ്ട് വിമാനത്താവളങ്ങളിലും യാത്ര ചെയ്യുന്നു.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
Kannur Airport handles over 1 lakh passengers per month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X