കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിന് ഒന്നാം പിറന്നാൾ: ആശങ്കൾക്കിടയിലും ആത്മവിശ്വാസത്തോടെ കിയാൽ കുതിക്കുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂർ മൂർഖൻ പറമ്പിൽ കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകാറാവുമ്പോൾ പ്രതിസന്ധികളും ബാലാരിഷ്ടതകളുമേറെ.വിദേശ കമ്പിനികൾ കണ്ണൂരിൽ നിന്നും സർവിസ് നടത്തുമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടാത്തത് വൻ തിരിച്ചടിയായി. ഗോ എയർ സർവിസുകളെ ആശ്രയിച്ചാണ് വിമാനത്താവളം ഇപ്പോൾ നടന്നു പോകുന്നത്. മറ്റ് തദ്ദേശിയ സർവീസുകൾ കൂടുതലായി വന്നിട്ടില്ല.

 ഇനി കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് നല്‍കണം, പ്രചാരണം മറക്കേണ്ട, ഫട്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ ഇനി കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് നല്‍കണം, പ്രചാരണം മറക്കേണ്ട, ഫട്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ

അതു കൊണ്ടു തന്നെ സാമ്പത്തിക പ്രതിസന്ധി വിമാനത്താവള കമ്പനിയായ കിയാലിനെ വരിഞ്ഞുമുറുകുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിൽ വിദേശകാര്യ മന്ത്രിയായി കണ്ണൂരുകാരൻ വി.മുരളീധരൻ ഉണ്ടെങ്കിലും വേണ്ടത്ര പ്രയോജനം കിയാലിന് ലഭിച്ചിട്ടില്ല. മാത്രമല്ല വിമാനതാവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ തികച്ചും പ്രതികൂലമായ ഇടപെടലുകൾ കേന്ദ്ര സർക്കാർ സ്വീകരിക്കുകയും ചെയ്യുന്നു.

kial-156603

കണ്ണൂർ വിമാനത്താവളം മട്ടന്നൂരെന്ന ഗ്രാമപ്രദേശത്തായതിനാൽ വിദേശ വിമാന സർവിസുകൾ നടത്താൻ അനുമതി നൽകാൻ കഴിയില്ലെന്നാൽ കേന്ദ്ര വ്യോമയാന മന്ത്രി കെ.സുധാകരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ പറഞ്ഞത്. ഇതിനു ശേഷം കിയാൽ സ്വകാര്യ കമ്പിനിയാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തള്ളി പൊതുമേഖലാ കമ്പിനിയാണെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന സർക്കാരും കിയാലും വെട്ടിലായിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമാണെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിന്നാൽ അടിയന്തിരമായി കിയാലിൽ സിഎജി ഓഡിറ്റിങ് നടത്തേണ്ടി വരും.

ഇതു കൂടുതൽ നിയമക്കുരുക്കിലേക്ക് കണ്ണൂർ വിമാനത്തവള കമ്പിനിയെ എത്തിക്കുമെന്ന ആശങ്കയും ശക്തമാണ്. ഇതു കൂടാതെ കാർഗോ ഡും ട്ടി ഫ്രീ ഷോപ്പുകൾ, മികച്ച താമസ സൗകര്യങ്ങൾ എന്നിവയുടെ അപര്യാപ്തതയും കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം വഴിമുട്ടിച്ചിട്ടുണ്ട്. നിലവിലുള്ള 3050 മീറ്റർ റൺവെ നാലായിരമാക്കി ഉയർത്തുന്നതിനുള്ള നടപടികൾ കിയാൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ ഒൻപതിനാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനം പറന്നുയർന്നത്.

English summary
kannur-airport into first anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X