കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിച്ചുയരുന്നു കണ്ണൂര്‍ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന, 837 സര്‍വീസുകളുണ്ടായിരുന്നത് 1250 ആയി വര്‍ധിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂരില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ആറു മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. ഏപ്രിലില്‍ 1,41,372 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. പ്രവര്‍ത്തനം തുടങ്ങിയ ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം 31,264 മാത്രമായിരുന്നു. ഡിസംബറില്‍ ആകെ വിമാന സര്‍വീസുകള്‍ 235 ആയിരുന്നത് ഇപ്പോള്‍ 1250 ആയും വര്‍ധിച്ചു.

<strong>തൃശൂരിൽ ഡിവൈഎഫ്ഐ.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, പരുക്കേറ്റവരല്ലാം പഴഞ്ഞി പട്ടിത്തടം സ്വദേശികൾ!!</strong>തൃശൂരിൽ ഡിവൈഎഫ്ഐ.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, പരുക്കേറ്റവരല്ലാം പഴഞ്ഞി പട്ടിത്തടം സ്വദേശികൾ!!

ആഭ്യന്തരയാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതലായി എത്തുന്നത്. ഏപ്രിലില്‍ 81,036 ആഭ്യന്തരയാത്രക്കാരും 60,336 അന്താരാഷ്ട്ര യാത്രക്കാരുമാണ് വിമാനത്താവളം ഉപയോഗിച്ചത്. 853 ആഭ്യന്തര സര്‍വീസുകളും 366 അന്താരാഷ്ട്ര സര്‍വീസുകളുമാണ് കഴിഞ്ഞ മാസം കണ്ണൂരില്‍നിന്ന് നടത്തിയത്. വിമാനക്കമ്പനികളുടെ വേനല്‍ക്കാല ഷെഡ്യൂള്‍ നിലവില്‍വന്ന ഏപ്രില്‍ മുതല്‍ യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി.

Kannur airport

മാര്‍ച്ചില്‍ ആകെ 837 സര്‍വീസുകളുണ്ടായിരുന്നത് 1250 ആയി വര്‍ധിച്ചു. 558 ആഭ്യന്തര സര്‍വീസുകളും 249 അന്താരാഷ്ട്ര സര്‍വീസുകളുമാണ് മാര്‍ച്ചില്‍ നടത്തിയത്. പ്രവര്‍ത്തനം തുടങ്ങിയ ഡിസംബറില്‍ 130 ആഭ്യന്തര സര്‍വീസുകളും 91 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടത്തിയത്. മാര്‍ച്ചില്‍ 83,572 യാത്രക്കാരുണ്ടായിരുന്നതാണ് ഏപ്രിലില്‍ ഒന്നര ലക്ഷത്തോളമായത്. എയര്‍ ഇന്ത്യയടക്കം കൂടുതല്‍ കമ്പനികള്‍ വന്നതും പല സ്ഥലങ്ങളിലേക്കും അധിക സര്‍വീസുകള്‍ തുടങ്ങിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണം. എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകളുള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ് മലബാറിലെ ഏറ്റവും വലിയ വിമാനത്താവളം.
English summary
Kannur airport: Number of passengers incresed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X