Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഡ് ഷെയറിങ് വഴി യൂറോപ്പിലേക്ക് പറക്കാം, യാത്രക്കാര്‍ക്ക് പുതുഅവസരവുമായി കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗകര്യമൊരുക്കുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങ് വഴിയാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍നിന്ന് കണക്ഷന്‍ വിമാനങ്ങള്‍ വഴിയാണ് യാത്ര സാധ്യമാകുക.

39 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് യാത്രചെയ്യാനാകും. എന്നാല്‍ കണ്ണൂരിന് കോഡ് ഷെയറിങ് അനുമതിയില്ലാത്തതിനാല്‍ അനുമതിയുള്ള വിമാനത്താവളങ്ങള്‍ വഴി മാത്രമാണ് യാത്ര ചെയ്യാനാകുക. ഇതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് രണ്ട് വിമാനത്താവളങ്ങളില്‍ ഇറങ്ങികാത്തിരിപ്പും (ലേ ഓവര്‍) ഒരുദിവസത്തിലധികം സമയവും വേണ്ടിവരും.

kannur

ഇന്‍ഡിഗോയുടെ ഹബ്ബായ മുംബൈയിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങിയതോടെയാണ് കണക്ഷന്‍ വിമാനങ്ങള്‍ വഴി വിദേശയാത്രയ്ക്ക് വഴിയൊരുങ്ങിയത്. മുംബൈയിലും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഹബ്ബായ ഈസ്താംബൂളിലുമാണ് ലേ ഓവര്‍ വേണ്ടിവരുന്നത്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 131.98 കോടിയുടെ നഷ്ടമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനുണ്ടായിട്ടുളളത്.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുളള 125 വിമാനത്താവളത്തില്‍ പതിനേഴു വിമാനത്താവളങ്ങള്‍മാത്രമാണ് സാമ്പത്തികമായ ലാഭം കൊയ്തത്.2018 ഡിസംബര്‍ 19-നായിരുന്നു കണ്ണൂര്‍വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്ക് ആദ്യവിമാനം പറന്നുയര്‍ന്നത്. പത്തുമാസത്തിനുളളില്‍ പ്രതിദിനം അന്‍പതു സര്‍വീസ് വരെ കണ്ണൂരില്‍ നിന്നും നടത്തിയിരുന്നു.

ആഴ്ച്ചയില്‍ 65രാജ്യാന്തര സര്‍വീസെന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. എന്നാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുളള വിമാാനത്താവളമെന്ന ദുഷ്‌പേരാണ് കണ്ണൂരിനുളളത്. രാജ്യത്ത് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഗോഫസ്റ്റ് വിമാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് തിരിച്ചടിയായി മാറിയത്.

അബുദാബി, കുവൈറ്റ്,ദമാം, മസ്‌കറ്റ് എന്നിവടങ്ങളിലേക്കും തിരികെയുളള ആഭ്യന്തര അന്താരാഷ്ട്രസര്‍വീസുകള്‍ ഉള്‍പ്പെടെയുളളദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോഫസ്റ്റ് കണ്ണൂര്‍വിമാനത്താവളം വഴി നടത്തിയിരുന്നത്. കുവൈറ്റ്, ദമാം വിമാനത്താവളങ്ങളിലേക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന ഏക വിമാനകമ്പിനിയും ഗോഫസ്റ്റായിരുന്നു.

ഗോഫസ്റ്റ്‌സര്‍വീസ് നിര്‍ത്തിയതോടെ കണ്ണൂരില്‍ നിന്നും പ്രതിമാസം 240 സര്‍വീസുകളുടെ കുറവുണ്ടായി. ഇതുകിയാലിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു. ശരാശരി പതിമൂന്ന് ലക്ഷം രൂപയാണ് ഗോഫസ്റ്റ് കിയാലിന് നല്‍കി വന്നിരുന്നത്. ഒരുമാസം നാലുകോടിയോളം രൂപ ഇതുവഴി നഷ്ടമായി.

വലിയ വിമാനങ്ങളുപയോഗിച്ചു രാജ്യാന്തര സര്‍വീസുകള്‍ നടത്തിവന്നിരുന്ന എയര്‍ ഇന്ത്യയുടെ പിന്‍മാറ്റവും കിയാലിന് തിരിച്ചടിയായി. 2420 കോടി നിര്‍മാണ ചെലവു വരുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ വായ്പാതിരിച്ചടവ് അടക്കം ഇതോടെ മുടങ്ങുകയും ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാവാതെ കണ്ണൂര്‍ വിമാനത്താവള കമ്പിനിയായ കിയാല്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+