കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി കണ്ണൂർ വിമാനത്താവളത്തിലൂടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാം: എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന് അനുമതി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും വിദേശങ്ങളിൽ ജോലി ചെയ്തിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാം. രാജ്യാന്തര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ കേന്ദ്രം തുടങ്ങാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചതോടെയാണ് ഇതിനുള്ള സാധ്യത തെളിഞ്ഞത്.ഇതോടെ ഒരു വർഷം പിന്നിടുമ്പോഴെക്കും ആരോഗ്യരംഗത്തുള്ള അപൂർവ്വ ബഹുമതി ലഭിക്കുന്ന രാജ്യത്തെ അപുർവ വിമാനതാവളങ്ങളിലൊന്നായി കണ്ണുർ മാറി.

അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത്.. പിണറായി പാറപ്രം സമ്മേളനത്തിൽ സിപിഐ-സിപിഎം മൂപ്പിളമ തർക്കംഅണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത്.. പിണറായി പാറപ്രം സമ്മേളനത്തിൽ സിപിഐ-സിപിഎം മൂപ്പിളമ തർക്കം

വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എപിഎച്ച്ഒ ആരോഗ്യ കേന്ദ്രം ആവശ്യമാണ്. ഈ ആരോഗ്യ കേന്ദ്രം തുടങ്ങുന്നതോടെ രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ ലഭ്യമാവുന്ന സൗകര്യങ്ങൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭിക്കും. നിലവിൽ ഡൽഹി, മുംബെ, കൊൽക്കത്ത, ചെന്നൈ, ബonളൂര്, ഹൈദരബാദ്, അഹമ്മദബാദ്, തിരുച്ചിറപ്പള്ളി, കൊച്ചി, കോഴിക്കോട്, എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് എ.പി.എച്ച്.ഒ യുടെ ആരോഗ്യ കേന്ദ്രങ്ങളുള്ളത്.

kial-1566034760-1

എച്ച് വൺ എൻ വൺ, നിപ്പ, പക്ഷിപ്പനി തുടങ്ങി അപകടകരമായ രോഗങ്ങളുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കാനും രോഗവ്യാപനം തടയാനും എപിഎച്ച്ഒ യുടെ പ്രവർത്തനം സഹായിക്കും.മാരക സാംക്രമിക രോഗങ്ങൾ പടരുന്ന സമയങ്ങളിൽ വിമാനത്താവളങ്ങളും പരിസരങ്ങളും അണുവിമുക്തമാക്കൽ, വി.ഐ.പി യാത്രക്കാരുടെ ഭക്ഷണ പരിശോധന, വിമാനത്തിനകത്തും പുറത്തും വിതരണം ചെയ്യുന്ന വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കൽ പരിസര ശുചിത്വം എന്നിവയും എപിഎച്ച്ഒ ഉറപ്പാക്കും വിമാനത്തിനകത്തും മികച്ച വൈദ്യസഹായം ലഭ്യമാകും.

ഈ പദ്ധതി നടത്തുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ പുതിയ തസ്തിക അനുവദിച്ചിട്ടില്ല. ഇതു കാരണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരെ കണ്ണൂരിലേക്ക് പുനർവിന്യസിക്കുകയാണ് ചെയ്യുക. എപിഎച്ച്ഒ കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലവും സൗകര്യവും കണ്ണൂർ വിമാനത്താവള ടെർമിനൽ ഭാഗത്ത് നേരത്തെ ഒരുക്കിയിട്ടുണ്ടെന്ന് കിയാൽ എം ഡി വി തുളസീദാസ് അറിയിച്ചു.

English summary
kannur-airport get facilities to carriying deadbodies from foreign countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X