കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ഡിസംബർ ഒമ്പതിന്: മെഗാ ഇവന്റ് സംഘടിപ്പിക്കും!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഒന്നാം വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ നടത്തും. ഡിസംബർ 9 ന് രാവിലെ 9 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടുകൂടി ചടങ്ങുകൾ ആരംഭിക്കും. 9.25 ന് അനാഥാലയങ്ങളിലെ കുട്ടികൾക്കായുള്ള പ്രത്യേക വിമാനം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വിമാനത്തിൽ കുട്ടികളോടൊപ്പം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് യാത്രചെയ്യുകയും മാജിക് പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.

കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്‍, 'ബി രാധാകൃഷ്ണ മേനോന്‍'കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്‍, 'ബി രാധാകൃഷ്ണ മേനോന്‍'

തുടർന്ന് ആർട്ട് ഗാലറി, ഇന്റർനാഷണൽ ലൗഞ്ച്, ടൂറിസം ഇൻഫർമേഷൻ കൗണ്ടർ, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്‌ഘാടനം നടക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ത്യൻ എയർ ഫോഴ്സ് അനുവദിച്ച പ്രദർശന വിമാനം 10.30 ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങിൽ മന്ത്രി ശൈലജ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് 2018 ഡിസംബർ 9 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ യാത്രചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

kial-156603476

വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ജീവനക്കാരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടും. ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ജീവനക്കാരുടെ ഒത്തുചേരൽ തുടങ്ങിയ പരിപാടികളും നടക്കും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒൻപതിന് കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന 4000 യാത്രക്കാർക്ക് സ്പീഡ് വിങ്സ് നൽകുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കും.

8 ന് കാലത്തു കാനന്നൂർ സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എയർപോർട്ടിലേക്ക് സൈക്കിൾ റാലി ഉണ്ടായിരിക്കും. ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 5 ന് കാലത്തു പയ്യന്നൂർ കവ്വായിയിൽ നിരവധിപേർ പങ്കെടുക്കുന്ന കയാക്കിങ്, ഡിസംബർ 8 ന് ആദ്യവിമാനയാത്രക്കാരുടെ എയർപോർട് സെമിനാർ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'ആദ്യ വർഷം' എന്ന പേരിൽ ഒരു മെഗാ ഇവന്റ് ഡിസംബർ 9 ന് വൈകുന്നേരം 6 മണി മുതൽ 10 മണി വരെ കണ്ണൂർ ബർണ്ണശേരിയിലുള്ള ഇ.കെ.നായനാർ മെമ്മോറിയൽ അക്കാദമിയിൽ വച്ച് നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിക്കും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ശൈലജ , ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-വ്യാപാര മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികോത്സവത്തിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സംബന്ധിക്കും. സിനിമാതാരം ഷംന കാസിമും സംഘവും അവതരിപ്പിക്കുന്ന നൃത്തവും സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും ഒരുക്കുന്ന സംഗീത വിരുന്നും ചടങ്ങിന്റെ മാറ്റ് കൂട്ടും. സിനിമാ താരം സനുഷ, സിനിമാ പിന്നണി ഗായിക സയനോര ഫിലിപ്പ് തുടങ്ങിയവരും അണിചേരും. ജെസിയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തവും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

English summary
kannur-airport ready to celebrate first anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X