കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ വർധനവ്: പ്രതീക്ഷയോടെ കിയാൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഏറെ പ്രതിസന്ധിക്കിടയിലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ എട്ടാം മാസവും വര്‍ധന. കിയാൽ അധിക്യതരാണ് ഇതുസംബന്ധിച്ച കണക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഉദ്ഘാടനം കഴിഞ്ഞു എട്ടാം മാസം പിന്നിടുമ്പോൾ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 സ്വത്ത് കേസിലും ഇന്ത്യയോട് തോറ്റ് പാകിസ്താൻ; ഹൈദരാബാദ് നിസാമിന്റെ 3.5 കോടി പൗണ്ട് തിരികെ നൽകണം സ്വത്ത് കേസിലും ഇന്ത്യയോട് തോറ്റ് പാകിസ്താൻ; ഹൈദരാബാദ് നിസാമിന്റെ 3.5 കോടി പൗണ്ട് തിരികെ നൽകണം

രാജ്യാന്തര യാത്രക്കാരില്‍ 11,241 പേരുടെയും ആഭ്യന്തര യാത്രയില്‍ 6241 പേരുടെയും വര്‍ധനയുണ്ട്. ഓഗസ്റ്റില്‍ 1,59,051 പേരാണു കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇന്‍ഡിഗോയുടെ ദോഹ സര്‍വ്വീസ് 26 വരെ താല്‍ക്കാലികമായി നിര്‍ത്തിയതും കുവൈത്ത് സര്‍വ്വീസില്‍ വിന്റര്‍ ഷെഡ്യൂളില്‍ ബുക്കിങ് ഇല്ലാത്തതും യാത്രക്കാരുടെ എണ്ണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

kannur

എന്നാല്‍ ഗോ എയര്‍ കുവൈത്തിലേക്കു പ്രതിദിന സര്‍വ്വീസ് ആരംഭിച്ചതും വിന്റര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വ്വീസ് തുടങ്ങാന്‍ സാധ്യതയുള്ളതും പ്രതീക്ഷ നല്‍കുന്നു. എന്നാൽ കണ്ണൂർ വിമാനതാവളത്തിൽ നിന്നും വിദേശകമ്പനികൾ വിമാനസർവിസ് നടത്താൻ തയ്യാറാത്തത് വരുമാനത്തിൽ വൻ ഇടിവുണ്ടാക്കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾ തയ്യാറാണെങ്കിലും കേന്ദ്ര വ്യോമ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് തടസമായി നിൽക്കുന്നത്.

English summary
Kannur airport saw passengers count climb in last 8 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X