Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ നോക്കുകുത്തിയാക്കി; നാടകീയമായി കോടതിയില്‍ കീഴടങ്ങി ആകാശ് തില്ലങ്കേരി

keala

മട്ടന്നൂര്‍: സോഷ്യല്‍മീഡിയയിലൂടെ സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത് നാടകീയമായി. ആകാശിന്റെ സൃഹുത്തുക്കളും ഇതേ കേസില്‍ പ്രതികളുമായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ കോടതിയില്‍ ഹാജരാക്കാന്‍ മുഴക്കുന്ന് പൊലിസ് കൊണ്ടുവന്നിരുന്നു.

അപ്പോഴാണ് ആകാശ് തില്ലങ്കേരി പൊലിസിനെ കാഴ്ച്ചക്കാരാക്കി കൊണ്ടു അഭിഭാഷകനൊപ്പം കോടതിയില്‍ വന്ന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ടുദിവസമായി തെരഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്. ഇതോടെ ആകാശിനെ കസ്റ്റഡിയിലെടുക്കാനുളള പൊലിസ് നീക്കം പൊളിഞ്ഞു.

എന്നാല്‍ പൊലിസുമായുളള ഒത്തുകളിയാണ് ആകാശിന്റെ കീഴടങ്ങല്ലന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വെളളിയാഴ്ച്ച വൈകുന്നേരം 3.50- ന് ആകാശ് തില്ലങ്കേരി കീഴടങ്ങിയത്.

സ്ത്രീത്വത്തെ അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി മുഴക്കുന്ന് പൊലിസ് സ്റ്റേഷനില്‍ മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും മട്ടന്നൂര്‍ ബ്ളോക്ക് കമ്മിറ്റിയംഗവുമായ ശ്രീലക്ഷ്മി നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

ജാമ്യമില്ലാകുറ്റമാണ് പൊലിസ് ചുമത്തിയതെങ്കിലും കോടതി ജാമ്യമനുവദിക്കുകയായിരുന്നു. വെളളിയാഴ്ച്ച രാവിലെ മുതല്‍ ഒളിവില്‍ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും വെളളിയാഴ്ച്ച വൈകുന്നേരം അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. വെളളിയാഴ്ച്ച ഉച്ചയ്ക്ക് ആകാശിന്റെ സൃഹുത്തുക്കളും ഇതേ കേസില്‍ പ്രതികളുമായ ജിജോതില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും മുഴക്കുന്ന് പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

ഇവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പൊലിസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണമാരംഭിച്ചിരുന്നു. മുഴക്കുന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എം.കൃഷ്ണന്റെയും നേതൃത്വത്തില്‍ രണ്ടു സ്‌ക്വാഡിനാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലിസ് അരിച്ചു പൊറുക്കുന്നതിനിടെയാണ് ആകാശ് തില്ലങ്കേരി മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ആകാശ് തില്ലങ്കേരിയില്‍ തന്നെയാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് പൊലിസിന് ലഭിച്ച വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+