Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലയാളികള്‍ക്കും മാഫിയകള്‍ക്കും പരവതാനി വിരിക്കുന്ന സമീപനം സിപിഎം അവസാനിപ്പിക്കണം: അലോഷ്യസ് സേവ്യര്‍

കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kannur 31

കണ്ണൂര്‍:കൊലപാതക രാഷ്രീയത്തിന്റെ വക്താക്കളായ സി.പി.എം കൊലയാളികള്‍ക്കും മാഫിയകള്‍ക്കും പരവതാനി വിരിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത കാലത്തോളം നാട്ടില്‍ സമാധാനം പുലരില്ലെന്നും ആക്രമികള്‍ക്കും മാഫിയകള്‍ക്കും പ്രോത്സാഹനം നല്‍കുന്ന സി.പി.എം നടപടി ക്യാമ്പസുകള്‍കുള്‍പ്പടെ ഭീഷണിയായി മാറുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ഭരണത്തിന്റെ തണലില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ലഹരി വ്യാപാരത്തിന്റെ മൊത്തക്കച്ചവടക്കാരായി പ്രവര്‍ത്തിക്കുമ്പോള്‍ അത്തരക്കാരെ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയുമെന്നും ഷുഹൈബ് ഉള്‍പ്പടെയുള്ളവരെ അരുംകൊല ചെയ്ത സി.പി.എമ്മിന് വരും തലമുറ മറുപടി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി സരിന്‍,കെ.പി.സി.സി മെമ്പര്‍ അഡ്വ. വി.പി അബ്ദുള്‍ റഷീദ്,അഭിജിത്ത് സി.ടി, ഫര്‍ഹാന്‍ മുണ്ടേരി,ആദര്‍ശ് മാങ്ങാട്ടിടം,അന്‍സില്‍ വാഴപ്പള്ളി,അശ്വിന്‍ മതുക്കോത്ത്,ഗോകുല്‍ കല്ല്യാട്,ഉജ്ജ്വല്‍ പവിത്രന്‍,അഷിത്ത് അശോകന്‍,ആകാശ് ഭാസ്‌കരന്‍,മുഹമ്മദ് റാഹിബ്.കെ,ഹരികൃഷ്ണന്‍ പാളാട്,അതുല്‍.എം.സി നവനീത് കീഴറ,എബിന്‍ കേളകം,രാഗേഷ് ബാലന്‍,കാവ്യ.കെ,അനഘ.കെ,അഭിജിത്ത് കാപ്പാട്,ചന്ദന.കെ,ഹരികൃഷ്ണന്‍ പൊറോറ, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+