Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരണപ്പെട്ടു

പയ്യാവൂർ ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ഇളയൂരിൽ വെസ്റ്റ് ബോംബെ ഹോട്ടലിന് സമീപത്ത് ആൽമരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു

കണ്ണൂർ: മുണ്ടയാട് ഇളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം. ഡൈവറുൾപ്പടെ മൂന്ന് പേർ മരിച്ചു. പയ്യാവൂർ ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ഇളയൂരിൽ വെസ്റ്റ് ബോംബെ ഹോട്ടലിന് സമീപത്ത് ആൽമരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക വിവരം.

Accident

ആംബുലൻസ്​ ഡ്രൈവർ നിതിൻരാജ്​, പയ്യാവൂർ ചുണ്ടപ്പറമ്പ്​ സ്വദേശികളായ ബിജോ (45), സഹോദരി റെജീന (37) എന്നിവരാണ്​ മരിച്ചത്​. ബെന്നി എന്നയാൾ ഗുരുതരമായ പരിക്കുകളോടെ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്​.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പയ്യാവൂർ മേഴ്​​സി ആശുപത്രിയിൽ നിന്ന്​ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക്​ വിദഗ്​ധ ചികിത്സക്കായി രോഗിയുമായി പോകു​മ്പോൾ ആയിരുന്നു അപകടം. ഫയർഫോഴ്​സും നാട്ടുകാരും ചേർന്ന്​ വാഹനം വെട്ടിപ്പൊളിച്ചാണ്​ അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്​.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+