Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്ല് അടച്ചില്ല, സിഗ്നല്‍ ലൈറ്റിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി, ആശങ്കയില്‍ നഗരവാസികള്‍

കണ്ണൂര്‍: കണ്ണൂര്‍ കാല്‍ ടെക്സ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റ് പണിമുടക്കിയത് യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ സിഗ്നല്‍ ലൈറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. കരാര്‍ കമ്പനി കറന്റ് ബില്‍ അടയ്ക്കാത്തത് കാരണം കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതാണ് സിഗ്നല്‍ ലൈറ്റിന്റെ പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമായത്.

കോര്‍പറേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയ ദിവസം തന്നെ കമ്പനി കുടിശ്ശിക അടച്ചു തീര്‍ത്തുവെങ്കിലും സിഗ്നല്‍ ഓഫായത് കാരണം ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മൂന്ന് അപകടമരണങ്ങള്‍ നടന്ന കാല്‍ടെക്സ് ജങ്ഷനില്‍ രണ്ടു പൊലിസുകാരെ കാവല്‍ നിര്‍ത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ തോന്നും പോലെ ചീറിപ്പായുകയാണ്.

GFG

ഇന്ന് രാവിലെ കെ. എസ്. ആര്‍.ടി.സി ബസിന്റെ പുറകില്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരി തട്ടിമറിഞ്ഞുവീണു. ഇവരുടെ കൈക്കും കാലിനും പരുക്കേറ്റു. തലനാരിഴയ്ക്കാണ് ജീവാപായം ഇല്ലാതിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് സിഗ്നല്‍ ലൈറ്റ് ഇവിടെ പണിമുടക്കുന്നത്.

സിഗ്നല്‍ ലൈറ്റുള്ളപ്പോള്‍ തന്നെ സ്വകാര്യബസുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ അതിവേഗതയിലാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇരുചക്രവാഹനക്കാരാണ് അപകടത്തില്‍ പെടുന്നവരില്‍ ഏറിയ പങ്കും. സ്‌കൂട്ടര്‍ യാത്രക്കാരിയായ തോട്ടട സ്വദേശിനിയായ യുവതിയും രണ്ടു പുരുഷന്‍മാരും ഇവിടെ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ട്.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

അതേസമയം സിഗ്നല്‍ ലൈറ്റിന്റെ നിര്‍മാണവും പരിപാലനവും കരാര്‍ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. യാത്രക്കാരുടെ ജീവന്‍ കൊണ്ടു പന്താടുന്ന പരിപാടിയാണ് ഇതെന്നാണ് നഗരവാസികളുടെ ആരോപണം. സിഗ്നല്‍ ലൈറ്റ് പഴയതുപോലെയാവാന്‍ ഇനി തിങ്കളാഴ്ച്ചവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കോര്‍പറേഷന്‍ നല്‍കുന്ന സൂചന. അതുവരെ വാഹനഗതാഗതത്തിന് കൂടുതല്‍ ട്രാഫിക്ക് പൊലിസിനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+