തലശ്ശേരി ജില്ല കോടതിക്ക് എട്ടുനില കെട്ടിടമൊരുങ്ങുന്നു : ഉദ്ഘാടനം ഏപ്രിലിൽ
തലശേരി: കണ്ണൂർ - തലശേരി ദേശീയപാതയില്‍വൻ കണ്ണൂർ ജില്ലാ കോടതിക്കായി നിർമ്മാണം നടക്കുന്ന കെട്ടിട സമുച്ചയത്തിന്റെ മുന്തി യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നു.
എട്ടുനില കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇലക്‌ട്രിക്, പ്ലംബിങ് എന്നിവയുടെ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്.
ഫര്‍ണിച്ചര്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ഹൈകോടതിയില്‍ അപേക്ഷ നല്‍കി. തേപ്പുജോലികളും പൂര്‍ത്തിയായിവരുന്നു. നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ പെയിന്റിങ് ജോലികളും തുടങ്ങി. മാര്‍ച്ച് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും.

ഏപ്രിലില്‍ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തുന്നത്.ജില്ല കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും പ്രവൃത്തിക്ക് വേഗം കൂട്ടാന്‍ കര്‍മനിരതരായുണ്ട്. കിഫ്ബി ഫണ്ടില്‍ നിന്ന് 60 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയത്. 1,47.025 സ്ക്വയര്‍ഫീറ്റ് ഏരിയയില്‍ നിര്‍മാന്‍ കണ്‍സ്ട്രക്ഷന്‍സാണ് കെട്ടിട നിര്‍മാണം നടത്തുന്നത്.
രണ്ടുവര്‍ഷം മുൻപാണ് പ്രവൃത്തി ആരംഭിച്ചത്. കോടതി കെട്ടിടമായതിനാല്‍ ദ്രുതഗതിയിലാണ് നിര്‍മാണം നടക്കുന്നത്. ജില്ലാകോടതിയും മുന്‍സിഫ് കോടതിയും തലശ്ശേരിയുടെ പൈതൃകമായി പഴയ കെട്ടിടത്തില്‍ തന്നെ നിലനിര്‍ത്തും. മറ്റു കോടതികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. പൈതൃക കോടതികള്‍ അതേപടി നിലനിര്‍ത്തിയാണ് പ്രവൃത്തി നടക്കുന്നത്.
കോടതി ഹാളുകള്‍, ന്യായാധിപര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള മുറികള്‍, അഭിഭാഷകര്‍ക്ക് ആവശ്യമായ ലൈബ്രറി, വിശ്രമമുറികള്‍, വനിത അഭിഭാഷകര്‍ക്കായുള്ള മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.കൂടാതെ വാഹനപാര്‍ക്കിങ് സൗകര്യം, കാന്റീന്‍, പോസ്‌റ്റോഫിസ്, ബാങ്കിങ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തും. ബഹുനില കെട്ടിടം വരുന്നതോടുകൂടി എല്ലാം ഒരു കുടക്കീഴിലാകും. കടലിന് അഭിമുഖമായാണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരുന്നത്. തലശേരിയിൽ ജില്ലാ കോടതിക്ക് പുതിയ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. കേരള ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട് തലശേരി ഹജൂർ കച്ചേരി ക്ക് . മലയാളത്തിന്റെ ആദ്യ നോവലായ ഇന്ദുലേഖയുടെ സൃഷ്ടാവ് ഒയ്യാരത്ത് ചന്തുമേനോൻ ,ഉൾപ്പെടെയുള്ള പ്രഗത്ഭമതികൾ തലശേരി കോടതിയിൽ ന്യായാധിപൻമാരായിട്ടുണ്ട്.












Click it and Unblock the Notifications