Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നൂറ്റാണ്ടിനു ശേഷം സോമയാഗപുണ്യംതേടി കണ്ണൂര്‍, കൈതപ്രത്ത് ഒരുക്കങ്ങള്‍ തുടങ്ങി

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണില്‍ സോമയാഗത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. പ്രകൃതിയുടെയും മനുഷ്യന്റെയും നന്മക്കായി വേദകാലത്ത് നടത്തപ്പെട്ടിരുന്ന യാഗങ്ങളില്‍ അപൂര്‍വ്വവും മഹത്തരവുമായ അഗ്‌നിഷ്ടോമസോമയാഗത്തിനാണ് വേദഗ്രാമമെന്ന് അറിയപ്പെടുന്ന കൈതപ്രം ഗ്രാമം വേദിയാവുന്നത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലബാറില്‍ ഇത്തരത്തില്‍ ഒരു യാഗം നടക്കുന്നത്.

ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചുവരെ ദേവഭൂമിയായ കൈതപ്രത്തെ മൂന്ന് മഹാക്ഷേത്രങ്ങളുടെ സംഗമ ഭൂമിയില്‍ അമ്പതോളം ഋക് യജുസ്, സാമവേദ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് യാഗം നടക്കുക. കാലടി സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ ഡോ. കൊമ്പംങ്കുളം വിഷ്ണു അഗ്‌നിഹോത്രിയും പത്‌നി ഡോ. ഉഷ അഗ്‌നിഹോത്രിയുമാണ് യാഗത്തിന്റെ യജമാന പദമലങ്കരിക്കുന്നത്.

kannur

6 ദിവസം തുടര്‍ച്ചയായി - ഇടവേളകളില്ലാതെ - നടക്കുന്ന യാഗച്ചടങ്ങുകള്‍ വീക്ഷിക്കാന്‍ ഭാരതത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യാഗത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 9 വരെ കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക-ധാര്‍മ്മിക സദസ്സുകളും നടക്കും.

വിവിധ മഠങ്ങളിലെയും ആശ്രമങ്ങളിലെയും സന്യാസി ശ്രേഷ്ഠന്‍ മാര്‍ , കലാ, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ യാഗം വീക്ഷിക്കാനെത്തും. യാഗശാല സന്ദര്‍ശിക്കാനെത്തുന്ന മുഴുവനാളുകള്‍ക്കും അന്നദാനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


സോമയാഗത്തിന്റെ വിജയത്തിനായി കണ്ണൂര്‍ മേഖല കമ്മിറ്റി രൂപീകരിച്ചു. രൂപീകരണയോഗം സംഘാടകസമിതി ചെയര്‍മാനും പ്രശസ്ത ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, എം കെ വിനോദ്, കെ ജി ബാബു, അഡ്വക്കേറ്റ് ശ്രീകാന്ത് രവിവര്‍മ്മ, ജ്യോത്സര്‍ വി മുരളീധര വാരിയര്‍ ശ്രീധരന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, അഗ്‌നിഹോത്രി വിഷ്ണു നമ്പൂതിരി, എന്നിവര്‍ സംസാരിച്ചു, ശങ്കരന്‍ കൈതപ്രം സ്വാഗതവും ടി മിലേഷ് കുമാര്‍ നന്ദിയും പറഞ്ഞു ഭാരവാഹികളായി കെജിബാബു ചെയര്‍മാനും ടി മിലേഷ് കുമാര്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.

മുഖ്യരക്ഷാധികാരികള്‍ സ്വാമി ആത്മ ചൈതന്യ, മഹേഷ് ചന്ദ്ര ബാലിഗ, കെ രഞ്ജിത്ത്. വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ശ്രീകാന്ത് രവിവര്‍മ്മ, മുരളി വാരിയര്‍, ശശീന്ദ്രന്‍ കെ സി ട്രെഷര്‍ ശ്രീ എം കെ വിനോദ്, സജീവന്‍ കെ സി, മുരളീകൃഷ്ണന്‍ കെ പി, വിജയകുമാര്‍ വി പി, സി വി വിജയന്‍, രവീന്ദ്രന്‍ എന്‍ ടി രാജേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+