Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തല്‍ പുനരാരംഭിക്കുന്നു; ജാഗ്രതാനിര്‍ദ്ദേശവുമായി വനംവകുപ്പ്

ഇരിട്ടി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള ആറളം ഫാമില്‍ തമ്പടിച്ചിട്ടുളള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി ഓടിക്കാനുള്ള ശ്രമം മാര്‍ച്ച് മൂന്നുമുതല്‍ പുനരാരംഭിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. നേരത്തെ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓപ്പറേഷന്‍ എലിഫെന്റ് പദ്ധതിയാണ് അനുരഞ്ജന ചര്‍ച്ചകള്‍ക്കു ശേഷം പുനരാരംഭിക്കുന്നത്.

ഫാം മേഖലയില്‍ എഴുപതിലേറെ കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവയെ കര്‍ണാടക വനത്തിലേക്ക് തുരത്താനുളള നടപടിയാണ് സ്വീകരിക്കുക. എട്ട് ദിവസം നീളുന്ന ആനതുരത്തല്‍ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ഞായറാഴ്ച മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂര്‍ണ്ണമായും വനത്തിനുള്ളിലേക്ക് തുരത്തും.

KANNUR

രണ്ടാംഘട്ടത്തില്‍ എട്ടുമുതലുള്ള മൂന്ന് അവധി ദിവസങ്ങളിലായി ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരുത്തും. ആറളം ഫാമില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വകുപ്പ് അധികൃതരുടെയും സംഘടന പ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. ആന തുരത്തല്‍ മുന്നോടിയായി ആവശ്യമായ അടിയന്തിര സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ 144 വകുപ്പ് പ്രകാരം നിരോരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് സബ് കളക്ടര്‍ സന്ദീപ് കുമാര്‍ യോഗത്തെ അറിയിച്ചു.

അതീവ ജാഗ്രത പുലര്‍ത്തേണ്ട സഹചര്യത്തില്‍ തുരത്തിലിന് മുന്നോടിയായി മൂന്നിന് പുനരധിവാസ മേഖലയില്‍ മൈക്ക് പ്രചരണം നടത്തും. ആറളം ഫാം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ടി. തിലകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കളക്ടര്‍ ആനതുരത്തല്‍ വീണ്ടും നീട്ടിവെക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രധാന അധ്യാപകന്‍ ആശങ്ക അറിയിച്ചത്.

വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം തുരത്തല്‍ സംഘങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി കൊടുക്കാന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യും. പുനരധിവാസ മേഖലയിലെ തുരത്തല്‍ സമയത്ത് ആവശ്യമായ റോഡുകളില്‍ ഗതാഗതം നിരോധിക്കും. ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തുന്ന സമയങ്ങളില്‍ പാലപ്പുഴ- കക്കുവ, ഓടന്‍തോട്- വളയന്‍ചാല്‍ ഉള്‍പ്പെടെ ഫാമിലെ എല്ലാ റോഡുകളിലെയും ഗതാഗതം നിരോധിക്കും.

അവലോകന യോഗത്തില്‍ സബ് കളക്ടര്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, കണ്ണൂര്‍ ഡിഎഫ്ഒ എസ് വൈശാഖ്, ഫ്ലെയിന്‍സ് കോഡ് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.കെ. നിധീഷ് കുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ സി. ഷൈജു, കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നേരത്ത്, ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. പ്രസാദ്, ആര്‍ആര്‍ടി ഡെപ്യൂട്ടി റെയിഞ്ചര്‍ എം. ഷൈനി കുമാര്‍, വിവിധ കക്ഷി പ്രതിനിധികളായ അജയന്‍ പായം, ആന്റണി ജേക്കബ്, ഗോട്ടി കൃഷ്ണന്‍, കെ. സാദത്ത്, സുരേഷ് എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+