കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠനയാത്ര പോയി മടങ്ങിയ വിദ്യാർത്ഥിനിയുടെ മരണം: വിദഗ്ദ്ധ പരിശോധന റിപ്പോർട്ട് വൈകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പഠനയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിദഗ്ദ്ധ പരിശോധനാ റിപ്പോർട്ട് വൈകുന്നു. മരിച്ച ആര്യ ശ്രീയെന്ന വിദ്യാർത്ഥിനിയുടെ ശരീര സ്രവങ്ങളുടെ വിദഗ്ദ്ധ പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഹൃദയപേശികളെ ബാധിക്കുന്ന വൈറൽ മായോ കാർസെറ്റിസ് എന്ന അണുബാധയാണ് മരണകാരണമെന്നാണ് നിഗമനം.

സർവജന സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റും, പുതിയ പ്രിൻസിപ്പൽ ഉടൻ, ക്ലാസുകൾ ചൊവ്വാഴ്ച മുതൽസർവജന സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റും, പുതിയ പ്രിൻസിപ്പൽ ഉടൻ, ക്ലാസുകൾ ചൊവ്വാഴ്ച മുതൽ

സഹപാഠികൾക്കൊപ്പം പഠനയാത്ര നടത്തിയ കണ്ണൂർ തോട്ടട എസ്എൻ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി കൂത്തുപറമ്പ് കോട്ടയം ശ്രീ പുരത്തൽ എൻ ആര്യ ശ്രീ (21)യാണ് മരിച്ചത്.' എന്നാൽ ആര്യശ്രീയോടൊപ്പം പോയി മടങ്ങിയ സഹപാഠികളായ മറ്റു വിദ്യാർത്ഥികൾക്ക് അണുബാധയില്ലെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റൂട്ട് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

arya

ആര്യ ശ്രീ മരിച്ചതിനെ തുടർന്നാണ് സഹപാഠികളടക്കമുള്ള 13 പേരുടെ രക്തസ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന സഹപാഠികൾ അടക്കം എട്ടുപേരെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിതിരുന്നു. ബാക്കിയുള്ള അഞ്ചു പേർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.ഇവരുടെ രക്തസ്രവങ്ങൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക് അയച്ചതിന്റെ പരിശോധനാ ഫലം ഇതു വരെ ലഭ്യമായിട്ടില്ല.

English summary
Kannur Arya sree death follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X