തലശേരിയില്‍ നാടോടി ബാലനെ ചവിട്ടിയ കേസില്‍ കുറ്റപത്രപത്രം സമര്‍പ്പിച്ചു
തലശേരി: തലശേരി നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിട്ട കാറില്‍ ചവുട്ടി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ ആറുവയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് തലശേരി സി.ജെ. എംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു . അറസ്റ്റിലായ പൊന്ന്യം പാലത്ത് മുഹമ്മദ് ഷിഹാദിനെ(23)തിരായാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇയാള്‍ക്കെതിരെ അതീവ ഗുരുതരകുറ്റകൃത്യമായ നരഹത്യാശ്രമത്തിനാണ് പൊലിസ് കേസെടുത്തിരുന്നത്. നരഹത്യാശ്രമ കേസ് ചുമത്തപ്പെട്ട പ്രതി ജുഡീഷ്യല്‍കസ്റ്റഡിയിലാണ്. കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെയുള നരഹത്യാശ്രമമെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് പരാമര്‍ശിക്കുന്നത്.

തലശ്ശേരി സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ഏറെ വിവാദമുണ്ടാക്കിയ കേസായതിനാല്‍ അതിവേഗതയിലാണ് കോടതി കുറ്റപത്രം സമര്‍പ്പിച്ചത് ക്രൈം ബ്രാഞ്ച് എസി പി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് ലോക്കല്‍പൊലിസില്‍ നിന്നും കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയത്.
സാധാരണ കേസുകളില്‍ തൊണ്ണൂറ് ദിവസത്തിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാറുള്ളതെങ്കിലും കേരളീയ മന:സാക്ഷിയെ ഞെട്ടിച്ച കേസായതിനാല്‍ ക്രൈം ബ്രാഞ്ച് അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഷിഹാദിനുമുന്‍പെ കുട്ടിയെ മര്‍ദ്ദിച്ച മുഴപ്പിലങ്ങാട് സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഈയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തലശേരി നഗരത്തില്‍ ഷോപ്പിങിനെത്തിയതായിരുന്നു ഷിഹാദും കുടുംബവും. ഇതിനിടെയാണ് കാറില്‍ ചാരിനിന്ന രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരനെ പ്രകോപിതനായ യുവാവ് ചവുട്ടിയത്. സംഭവദിവസം തന്നെ പൊലിസ് ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ചു പൊലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും കാര്‍ മാത്രം കസ്റ്റഡിയിലെടുത്തതിനു ശേഷം വിട്ടയക്കുകയായിരുന്നു.
ഇതു തലശേരി ടൗണ്‍ പൊലിസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരവീഴ്ചയാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് ആഭ്യന്തര വകുപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.തലശേരി എ.സി.പി നിഥിന്‍ രാജിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications