Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം

കണ്ണൂര്‍: സമൂഹ മന:സാക്ഷിയെഞെട്ടിച്ച സംഭവത്തിലെ പ്രതിക്ക് ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചു. തലശേരി നഗരഹൃദയത്തില്‍ നാടോടിബാലനെ അതിക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ കേസിലെ പ്രതിയായ യുവാവിനാണ് ഇന്ന് ജാമ്യം അനുവദിച്ചത്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ മണവാട്ടി ജങ്ഷനില്‍ ആറുവയസുകാരനായ രാജസ്ഥാന്‍ ബാലനെ ചവുട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ യുവാവിനാണ് തലശേരി കോടതി ശനിയാഴ്ച്ച ഉച്ചയോടെ ജാമ്യം അനുവദിച്ചത്.

കതിരൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാദിനാണ് ഉപാധികളോടെ തലശേരി ജില്ലാസെഷന്‍സ് കോടതി ഇന്ന് ഉച്ചയോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഈ കേസില്‍ ഷിഹാദിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നരഹത്യാശ്രമമാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

knr1331

കഴിഞ്ഞ നവംബര്‍ മൂന്നിന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശേരിയില്‍ ഷോപ്പിങിനെത്തിയതായിരുന്നു മുഹമ്മദ് ഷിഹാബും കുടുംബവും. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ രാജസ്ഥാന്‍ സ്വദേശിയായ ബലൂണ്‍ വില്‍പന നടത്തുന്ന ബാലന്‍ ഗണേശന്‍ ചാരി നില്‍ക്കുന്നതു കണ്ട ഷിഹാദ് പ്രകോപിതനായി ചവുട്ടി തെറിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാരാണ് വിവരം പൊലസില്‍ അറിയിക്കുകയും കാറിന്റെ നമ്പര്‍ തലശേരി ടൗണ്‍ പൊലിസിന് കൈമാറുകയും തോളെല്ലിന് പരുക്കേറ്റ നാടോടിബാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അന്നേ ദിവസം രാത്രി പതിനൊന്നുമണിയോടെ ഷിഹാദിനെ തലശേരി പൊലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലിസ് പിറ്റേദിവസം രാവിലെ പ്രതിയുടെ പൊന്ന്യത്തെ വീട്ടില്‍ പോയി അറസ്റ്റു ചെയ്തത്.

സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന തലശേരി എ.സി.പി നിഥിന്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബാഞ്ചിലേക്ക് മാറ്റിയത്. ഇരുപതു ദിവസം കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.കഴിഞ്ഞ കുറെക്കാലമായി തലശേരി നഗരത്തില്‍ ബലൂണും കളിപാട്ടങ്ങളും വില്‍പന നടത്തുന്ന കുടുംബത്തിലെ അംഗങ്ങളിലൊരാളാണ് ആറുവയസുകാരന്‍ ഗണേശ്. ഷിഹാദിനു മുന്‍പെ ഗണേശിനെ കൈക്കൊണ്ടു മര്‍ദ്ദിച്ച മുഴപ്പിലങ്ങാട് സ്വദേശിയെയും പൊലിസ് അറസ്റ്റു ചെയ്തിരുന്നു. മാടായിയില്‍ ബി. എഫാമിന് പഠിക്കുകയാണ് ഷിഹാദ്. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബാംഗങ്ങളെയും കൂട്ടി തലശേരിയില്‍ ഷോപ്പിങിനെത്തിയതായിരുന്നു ഷിഹാദും കുടുംബവും. റോഡരികില്‍ നോപാര്‍ക്കിങ് സ്ഥലത്തു പാര്‍ക്കു ചെയ്തതിനു ശേഷം കടയിലേക്ക് കയറിപോയ ഇവര്‍ തിരിച്ചുവരുമ്പോള്‍ കാറില്‍ ചാരിനില്‍ക്കുന്ന നാടോടി ബാലനെയാണ് കണ്ടത്. ഇതില്‍ പ്രകോപിതനായ ഷിഹാദ് കുട്ടിയെ ചവുട്ടി പരുക്കേല്‍പ്പിച്ചുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+