Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതി മണ്ഡപത്തിനെതിരായ അക്രമം; ക്രമസമാധാനനില വഷളാകാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ കണ്ണൂരില്‍ ക്രമസമാധാനനില വഷളാകാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പഴശി ഇടവേലിക്കലില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ദിവസങ്ങള്‍ക്കു മുന്‍പ് വെട്ടേറ്റിരുന്നു. ഈ കേസില്‍ പതിനൊന്നു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നു പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെങ്കിലും രാഷ്ട്രീയവല്‍ക്കരിക്കാനാണ് സിപിഎം ശ്രമിച്ചത്. ഇതിനു പുറമേ പയ്യാമ്പലത്ത് നാല് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ രാസലായനി ഒഴിച്ചു സാമുഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്.

kannur

തങ്ങളുടെ നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ മാത്രം അതിക്രമം നടന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തു വന്നിട്ടുണ്ട്. ഇതോടെ അക്രമികളെ പിടികൂടുന്നതിനായി പൊലിസിനു മേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം പൊലീസ് രൂപീകരിച്ചിട്ടുണ്ട്. അതിനിടെ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കണ്ണൂര്‍ എസിപി യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. രാത്രികാലങ്ങളില്‍ മദ്യപന്‍മാര്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പയ്യാമ്പലം ബീച്ചും പരിസരവും. സ്മൃതി മണ്ഡപങ്ങളില്‍ മദ്യപിച്ചു തമ്പടിച്ചു കൊണ്ടു താമസിക്കാറാണ് പതിവ്. ഇത്തരക്കാര്‍ ആരെങ്കിലുമാണോ സ്മൃതി മണ്ഡപങ്ങളില്‍ കോള, പെപ്‌സി പോലുള്ള ശീതളപാനിയം തളിച്ചതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂരില്‍ രൈഞ്ഞെടുപ്പ് പ്രചരണം ചുടേറി കൊണ്ടിരിക്കുന്ന കാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കണ്ണുര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷമുള്ള സ്ഥലങ്ങളില്‍ പൊലിസ് രാത്രി കാല പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചിലധികം അക്രമ കേസുകളില്‍ പ്രതികളായവരെ പൊലിസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തു വരികയാണ്. നാടുകടത്തിയ കാപ്പ കേസിലെ പ്രതികള്‍ തിരിച്ചു നാട്ടില്‍ വരാതിരിക്കാന്‍ കണ്ണൂര്‍ സിറ്റി റൂറല്‍ പൊലിസ് സ്റ്റേഷനുകളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബിനും മറ്റു ആയുധങ്ങള്‍ക്കുമായി തെരച്ചില്‍ നടത്തിവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+