കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ബിജെപി വിമതര്‍ക്ക് പുതിയ പാര്‍ട്ടി

Google Oneindia Malayalam News

കണ്ണൂര്‍: സി പി എമ്മിന് പിന്നാലെ മലബാറില്‍ ബി ജെ പിയിലും പിളര്‍പ്പ്. സി പി എമ്മില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞുപോയ ഒരു വിഭാഗം വിമതര്‍ ആര്‍ എം പി പാര്‍ട്ടിയുണ്ടാക്കിയതിന് സമാനമായ പ്രതിസന്ധിയാണ് ബി ജെ പിയും കണ്ണൂരില്‍ നേരിടുന്നത്. നമോ വിതാര്‍ മഞ്ച് എന്നാണ് കണ്ണൂരില്‍ ബി ജെ പി വിമതര്‍ ഉണ്ടാക്കിയ സമാന്തര സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്.

ഏകദേശം അഞ്ഞൂറോളം ആളുകളാണ് നമോ വിചാര്‍മ മഞ്ചിന്റെ പ്രഥമ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചത്. കണ്ണൂര്‍ ചേംബര്‍ ഹാളിലായിരുന്നു വിമതരുടെ സമ്മേളനം. ബി ജെ പിയോട് അകലം പാലിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡി തന്നെ മതിയെന്നാണ് വിമതരും പറയുന്നത്.

bjp

പാര്‍ട്ടിക്കകത്തെ അഴിമതി ഇല്ലാതാക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പുതിയ സംഘടന രൂപീകരിച്ചത് എന്ന് നമോ വിചാര്‍ മഞ്ചിന്റെ സംഘാടകര്‍ പറഞ്ഞു. മുന്‍ ജില്ലാ പ്രസിഡണ്ട് ഒ കെ വാസുവാണ് വിമതനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നമോ വിചാര്‍ മഞ്ചിന്റെ കണ്‍വെന്‍ഷന് നേരെ ആര്‍ എസ് എസ് - ബി ജെ പി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു എന്നും എന്നാല്‍ അതിനെ വകവെക്കുന്നില്ല എന്നും ഒ കെ വാസു പറഞ്ഞു.

പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ടാണ് വിമതകൂട്ടായ്മ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ജില്ലാ പ്രസിഡണ്ടിന്റെ രാജി ഇവര്‍ ആവശ്യപ്പെടുന്നത്. പ്രസിഡണ്ടിനെ മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് ബി ജെ പിയിലെ നേതാക്കളുടെ നിലപാട്.

എന്നാല്‍ ജില്ലാ പ്രസിഡണ്ടും പാര്‍ട്ടി നേതാക്കളും തമ്മില്‍ അവിഹിത ബന്ധങ്ങള്‍ ഉള്ളതിനാലാണ് നടപടിയെടുക്കാന്‍ മടിക്കുന്നത് എന്ന ഗുരുതരമായ ആരോപണവും വിമതര്‍ ഉന്നയിക്കുന്നുണ്ട്. എം കെ ശശീന്ദ്രന്‍, എ അശോകന്‍, എ കെ ഗോവിന്ദന്‍, പി കെ ശ്രീകുമാര്‍, എം കെ വാസുദേവന്‍ കെ പി ചന്ദ്രന്‍ തുടങ്ങിയവരാണ് സംഘടയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

English summary
Kannur BJP in crisis as a group in party started a parallel organization called NamovicharManch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X