മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയേരത്ത് കനത്ത പൊലീസ് സുരക്ഷ മറികടന്നുകൊണ്ട് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം. കാസര്‍കോടെക്ക് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ തിങ്കളാഴ്ച്ചയും റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
മുഖ്യമന്ത്രിക്ക് എതിരെ കണ്ണൂരില്‍ രണ്ട് ഇടങ്ങളിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. തളിപറമ്പ് ചുടലയിലും, പരിയാരം പൊലീസ് സ്റ്റേഷനു സമീപവുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളെ പൊലീസ് വ്യാപകമായി കരുതല്‍ തടങ്കലിലിലാക്കിയിരുന്നു. ഇതിനിടയിലാണ് കാസര്‍കോടെക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ മുന്നേറ്റ ജാഥയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, വി. രാഹുല്‍, വരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തളിപറമ്പ് ചുടലയിലെ പ്രതിഷേധം. മൂവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധിച്ച ഏഴു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് പാണപ്പുഴ, മഹിത മോഹന്‍ ,സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂല്‍ ,രാഹുല്‍ പൂങ്കാവ്, മനോജ് കൈതപ്രം, ജയ്‌സണ്‍ മാത്യു എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് തളിപറമ്പില്‍ ഏഴുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, പയ്യന്നൂരില്‍ രണ്ടു പേരെയും കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ഭരത് ഡി പൊതുവാള്‍, കെ.എസ്.യു പയ്യന്നൂര്‍ അസംബ്ലി പ്രസിഡണ്ട് ആകാശ് ഭാസ്‌ക്കര്‍ എന്നിവരെയാണ് മുന്‍കരുതലായി പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ചരാവിലെ 8.50 ഓടെയാണ് പയ്യന്നൂര്‍ പെരുമ്പ ദേശീയ പാതയ്ക്ക് സമീപത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തലശേ യിലെ സര്‍ക്കാര്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്കെതിരെ തലശേരി ചിറക്കരയില്‍ വെച്ചും യുത്ത് കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.












Click it and Unblock the Notifications