Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: ഒരാൾ മരിച്ചു; ഒരാളുടെ നില ​ഗുരുതരം

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. പാനൂർ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേര്‍ ചികിത്സയില്‍ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ വിനീഷിന്റെ നില ​ഗുരുതരമായി തുടരുകയാണ്. ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ​ഗുരുതരമായി പരിക്കേറ്റിരുന്നു.

death

കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു. പരിക്കേറ്റവരെല്ലാം സി പി എം അനുഭാവികളാണ്. വിനീഷ് പാനൂരിലെ പ്രാദേശിക സി പി എം നേതാവിന്റെ മകനാണ്.അതേ സമയം, പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് കോൺ​ഗ്രസും ബി ജെ പിയും ആരോപിച്ചു.

കണ്ണൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് ബി ജെ പി ആരോപിച്ചു. കണ്ണൂരിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണം എന്നും അവർ ആവശ്യപ്പെട്ടു. അതേ സമയം ദൗർഭാ​ഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചുയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+