India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സ്‌ഫോടനം: അക്രമി സംഘമെത്തിയത് വടിവാളുമായി, പ്രശ്‌നമുണ്ടാക്കിയത് തോട്ടട സംഘം

Google Oneindia Malayalam News

കണ്ണൂര്‍: തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്‌ഫോടനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നേരത്തെ ബോംബറെിയാന്‍ വന്നയാളാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിരുന്നു. പുതിയ ദൃശ്യങ്ങളില്‍ ബോംബ് പൊട്ടുന്നത് വ്യക്തമായി കാണാം. സ്‌ഫോടനം നടക്കുന്ന സമയത്ത് തന്നെ സംഘര്‍ഷവും നടന്നു എന്നാണ് വ്യക്തമാകുന്നത്. വധു-വരന്മാര്‍ വിവാഹം കഴിഞ്ഞ് പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. അതേസമയം ആക്രമിക്കാന്‍ സംഘമെത്തിയത് മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമാണെന്ന് പോലീസ് പറയുന്നു. ആക്രമണം സംഘര്‍ഷത്തിലേക്ക് നയിച്ചാല്‍ തിരിച്ചടിക്കാന്‍ സംഘം വടിവാളും കരുതിയിരുന്നു.

വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിളവങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള

വിവാഹ തലേന്ന് രാത്രി വിവാഹ വീട്ടില്‍ വെച്ച് നടന്ന പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. തോട്ടട സംഘമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രണ്ട് തവണ തോട്ടട സംഘവും ഏച്ചൂര്‍ സംഘവും തമ്മില്‍ അടിപിടിയുണ്ടായി. തോട്ടട സംഘത്തിലുള്ളവര്‍ പ്രതികളിലൊരാളായ അക്ഷയെ മര്‍ദിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഇതോടെ നാട്ടുകാരനായ റിജോയിയെ അക്ഷയ് മര്‍ദിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും, രണ്ട് കൂട്ടരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് നാട്ടുകാരിലൊരാളെ മറ്റൊരു പ്രതിയായ മിഥുന്‍ കുത്തുകയായിരുന്നു. ഇത് വീണ്ടും സംഘര്‍ഷത്തിലേക്ക് നീളുകയായിരുന്നു.

അതേസമയം അടുത്ത ദിവസം വീണ്ടും അക്രമം ഉണ്ടാകുമെന്ന് കരുതിയാണ് മിഥുന്‍ ബോംബ് നിര്‍മിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് കണ്ണൂരിലെ പടക്ക കച്ചവടക്കാരനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ രണ്ട് കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയാണ് സ്‌ഫോടക വസ്തുക്കള്‍ ഇവര്‍ക്ക് നല്‍കിയതെന്നാണ് സംശയം. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഏച്ചൂരില്‍ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് വടിവാളുമായിട്ടാണെന്ന് പോലീസ് പറയുന്നു. ഇതുവരെ നാല് പേരാണ് കേസില്‍ അറസ്റ്റിലായത്.

മിഥുന്‍, ഗോകുല്‍, സനാദ്, അക്ഷയ്, എന്നിവരാണ് അറസ്റ്റിലായത്. മിഥുന്റെ വീടിന്റെ പരിസരത്ത് വെച്ചാണ് ബോംബ് ഉണ്ടാക്കിയത്. മൊത്തം മൂന്ന് ബോംബുകളാണ് ഉണ്ടാക്കിയത്. ബോംബ് പരീക്ഷണം തലേദിവസവും നടത്തിയിരുന്നു. സംഭവ സ്ഥലത്ത് ആദ്യം ഒരെണ്ണം എറിഞ്ഞിരുന്നു. ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടത് രണ്ടാമത്തെ ബോംബാണ്. മൂന്നാമത്തേത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് എറിയുന്നതിന് മുമ്പുള്ള സംഘര്‍ഷത്തിന് മിഥുന് അടിയേറ്റിരുന്നു. ഇതിന് പിന്നാലെ മിഥുന്‍ വടിവാള്‍ വീശി. പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞത്. തോട്ടടയിലെ വരന്റെ മാതാപിതാക്കള്‍ പറയുന്നത് തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവിക്കുന്നതെന്നാണ്. മകന്റെ സുഹൃത്തുക്കള്‍ കല്യാണ വീട്ടിലേക്ക് ബോംബുമായി വരുമെന്ന് കരുതിയില്ലെന്നും ഇവര്‍ പറഞ്ഞു.

55 സീറ്റില്‍ ബിജെപിക്ക് ശുഭസൂചനയില്ല, യുപിയില്‍ മുസ്ലീം വോട്ടുകള്‍ വീണ്ടും കൈവിടും, ട്രെന്‍ഡ് ഇങ്ങനെ55 സീറ്റില്‍ ബിജെപിക്ക് ശുഭസൂചനയില്ല, യുപിയില്‍ മുസ്ലീം വോട്ടുകള്‍ വീണ്ടും കൈവിടും, ട്രെന്‍ഡ് ഇങ്ങനെ

cmsvideo
  വിവാഹാഘോഷത്തിനിടെ കണ്ണൂരില്‍ നടന്നത് ഞെട്ടിക്കും കൊലപാതകം
  English summary
  kannur bomb blast: two gang fight each other on pre wedding day, one more accused taken into custody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X