കണ്ണൂരിൽ വീടിനുള്ളിലെ ബോംബ് സ്‌ഫോടനം; ഒന്നിലധികം ബോംബ് ഉണ്ടാകാൻ സാധ്യതയെന്ന് പോലീസ്
കണ്ണൂർ: കണ്ണൂരിൽ വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്ഥലത്ത് ഒരു ബോംബ് കൂടി സംഭവ സ്ഥലത്ത് ഉണ്ടാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്.
ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ജിതിൻ നടമ്മലിനെ കണ്ണൂരിലെ തലശ്ശേരിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ ഇയാളുടെ നില ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം അവിടെ ഒന്നിലധികം ബോംബുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉടൻ വ്യക്തത വരുത്തുമെന്നും കണ്ണൂർ പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.

തലശ്ശേരിയിൽ വീട്ടിലാണ് സ്ഫോടനം നടന്നത്. ലോട്ടസ് തിയറ്ററിന് സമീപത്തെ എംഇഎസ് സ്‌കൂളിന് സമീപമുള്ള നടമ്മൽ കോളനിയിലെ വീട്ടിലാണ് ഇന്നെല ഉച്ചയോടെ ബോംബ് സ്‌ഫോടനമുണ്ടായത്. നടമ്മൽ വീട്ടിൽ ജിതി (25) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവമുണ്ടായത്. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇയാളെ ഉടൻ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ജിതിൻ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. സ്‌ഫോടനത്തിൽ ഓടിട്ട വീടിന്റെ മുറിക്ക് കേടുപാടുകൾ സംഭവിച്ചു. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത്ത്കുമാർ, കൂത്ത്പറമ്പ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, തലശ്ശേരി സിഐ എം അനിൽ, എസ്‌ഐ സി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്‌ഫോടനത്തിൽ ഒന്നിലധികം ബോംബുകൾ പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കെ. അജിത്ത് കുമാർ പറഞ്ഞു.












Click it and Unblock the Notifications