Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. പാറാട് സ്വദേശിയും എസ് ഡി പി ഐ പ്രവര്‍ത്തകനുമായ അജ്മലിന്റെ വീടിന് നേരെ ആണ് ബോംബേറ് ഉണ്ടായത്.

dsd

ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. ഇതിന്റെ അനുരണനമാണോ ഇന്നത്തെ ബോംബേറ് എന്ന് വ്യക്തമല്ല.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായാണ് എന്ന് പൊലീസ് പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെ ഉള്ള ആസൂത്രിത ആക്രമണമാണ് ഉണ്ടായത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയുടെ പലഭാഗത്തും പെട്രോള്‍ ബോംബ് ഉപയോഗിച്ചിരുന്നു. ഇതിന് പിന്നില്‍ പി എഫ് ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ബോംബേറ് ഉണ്ടായത് എന്നുമാണ് പൊലീസ് ഭാഷ്യം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി അക്രമം നടത്തിയ 13 പി എഫ് ഐ പ്രവര്‍ത്തകരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ജില്ലാ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വെള്ളിയാഴ്ച ഇരിട്ടിയില്‍ വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന ആള്‍ക്ക് നേരെയും പാലോട്ട് പള്ളിയില്‍ ലോറിക്ക് നേരെയും മട്ടന്നൂരില്‍ ആര്‍ എസ് എസ് കാര്യാലയത്തിന് നേര്‍ക്കും പത്രവാഹനത്തിന് നേരെയും പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.

അതിനിടെ പാപ്പിനിശ്ശേരിയില്‍ പെട്രോള്‍ ബോംബുമായി ഒരു പി എഫ് ഐ പ്രവര്‍ത്തകനെ ഹര്‍ത്താലിനിടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാങ്കടവ് സ്വദേശി അനസിനെ ആണ് പൊലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+