Get Updates
Get notified of breaking news, exclusive insights, and must-see stories!

അവന്‍ നിരപരാധിയാണ്, എനിക്കുറപ്പുണ്ട്; കണ്ണൂര്‍ ബോംബാക്രമണത്തില്‍ അറസ്റ്റിലായ അക്ഷയിന്റെ പിതാവ്

കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ് നിരപരാധിയെന്ന് പിതാവ്. മകന്റെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്നും അവന്‍ നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. എന്റെ മകന്‍ നിരപരാധിയാണെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. മകന് മേല്‍ കേസ് അടിച്ചേല്‍പിച്ചതാണ്. അക്ഷയ് അങ്ങനെയൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അക്ഷയ് കല്യാണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കിട്ടാത്തതിന് എന്റെ മകനെ പിടിച്ചതാണ്. അവന് ക്രിമിനല്‍ പശ്ചാത്തലമോ രാഷ്ട്രീയ പശ്ചാത്തലമോ ഇല്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

മകന്‍ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി മുതല്‍ അവന്‍ പൊലീസ് കസ്റ്റഡിയി ലാണ്. പൊലീസുകാര്‍ സമ്മതിപ്പിച്ചിട്ടുണ്ടാകും. മകന്റെ നിരപരാധിത്വം തെളിയിക്കുമെന്നും പിതാവ് പറഞ്ഞു. ഞായറാഴ്ചയാണ് കണ്ണൂരില്‍ വിവാഹഘോഷത്തിനിടെ ബോംബേറില്‍ ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടത്. ഏച്ചൂര്‍ സ്വദേശിയാണ് ഇയാള്‍. അറസ്റ്റിലായ അക്ഷയും ഏച്ചൂര്‍ സ്വദേശിയാണ്. ഏച്ചുരില്‍ നിന്നും വരന്റെ വീട്ടിലേക്ക് സംഘം ചേര്‍ന്ന് എത്തിയവരാണ് ബോംബ് എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

kannur5

ഈ സംഘത്തില്‍ പെട്ട ആളാണ് അക്ഷയ് എന്ന് എ സി പി പി പി സദാന്ദന്‍ പറഞ്ഞു. വിവാഹ പാര്‍ട്ടിക്കു നേരെ മിഥുനും അക്ഷയുമാണ് ബോംബ് എറിഞ്ഞത്. ഇരുവരും മൂന്ന് തവണ ബോംബെറിഞ്ഞു. ഇതില്‍ അക്ഷയ് എറിഞ്ഞ ബോംബാണ് ഇവരുടെ തന്നെ സംഘാംഗമായിരുന്ന ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിലെ ഒന്നാം പ്രതിയാണ് അക്ഷയ്. മറ്റൊരു പ്രതിയായ മിഥുന്‍ ഇപ്പോഴും ഒളിവിലാണ്.

Recommended Video

cmsvideo
    കണ്ണൂര്‍: എന്റെ മകൻ അങ്ങനെ ചെയ്യില്ല, അവൻ നിരപരാധിയാണ്; ബോംബേറിൽ അറസ്റ്റിലായ അക്ഷയിയുടെ പിതാവ്

    കല്യാണവീട്ടില്‍ തലേദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബോംബാക്രമണവും ഒരാളുടെ മരണവും ഉണ്ടായത്. വിവാഹം കഴിഞ്ഞ വരന്റെ വീട്ടിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ ജിഷ്ണുവിന്റെ തല ചിന്നിച്ചിതറുകയായിരുന്നു. സംഭവത്തില്‍ റിജുല്‍ സി കെ, സനീഷ്, അക്ഷയ് പി, ജിജില്‍ എന്നിവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ വീണ്ടും ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത് എന്നാണ് പോലീസ് പറയുന്നത്.

    ബോംബ് ഉണ്ടാക്കാന്‍ ഇവര്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും സംഘം തന്നെയാണ് ബോംബ് ഉണ്ടാക്കിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊട്ടാത്ത ബോംബ് പൊലീസ് പിന്നീട് നിര്‍വീര്യമാക്കി. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഗൂഢാലോചനയെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+