കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടട ബോംബാക്രമം: ഏച്ചൂര്‍ സ്വദേശികള്‍ക്ക് വാള്‍ എത്തിച്ചു നല്‍കിയ യുവാവ് റിമാന്‍ഡില്‍

Google Oneindia Malayalam News

തലശേരി: തോട്ടടയില്‍ വിവാഹസംഘത്തിനെതിരെ ബോംബെറിഞ്ഞു യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമിസംഘത്തിന് വാള്‍ എത്തിച്ചു നല്‍കിയ കടമ്പൂര്‍ സ്വദേശിയായ യുവാവിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. കടമ്പൂര്‍ പഞ്ചായത്തിലെ കാടാച്ചിറയിലെ അരുണ്‍കുമാറിനെയാണ്(28) അഡീഷനല്‍ ചീഫ്മജിസ്‌ട്രേറ്റ്‌കോടതി റിമാന്‍ഡ് ചെയ്തത്. തോട്ടടയില്‍ ബോംബാക്രമണത്തിന്പദ്ധതിയിട്ട ഏച്ചൂര്‍ ടീമംഗംമിഥുന്റെ അടുത്ത സുഹൃത്താണ് റിമാന്‍ഡിലായ അരുണ്‍കുമാര്‍.

മിഥുന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അരുണ്‍കുമാര്‍ മറ്റൊരു സംഘാംഗമായ സനാദിന്റെ ബേലേറോ ജീപ്പില്‍ വാള്‍ കൊടുത്തുവിടുന്നത്. എന്നാല്‍ ഇയാള്‍ തോട്ടട ബോംബാക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലിസ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നുംവിട്ടുകിട്ടാന്‍ അരുണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എടക്കാട്‌ പൊലിസ് അടുത്ത ദിവസംതന്നെ ഹരജി നല്‍കും. റിമാന്‍ഡിലുള്ള പ്രതികളെ ഒരുമിച്ചിരുത്തിചോദ്യം ചെയ്യാനാണ് പൊലിസ് ഉദ്ദ്യേശിക്കുന്നത്.നേരത്തെ കേസില്‍ ഏച്ചൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് സ്വദേശി മാവിലാക്കണ്ടി മിഥുന്‍(24) ഏച്ചൂര്‍ സ്വദേശി ഗോകുല്‍(24) ഇവരെ സഹായിക്കാനായി വിവാഹവീടിന്റെപരിസരത്ത് വടിവാളുമായെത്തിയ തോട്ടടസ്വദേശി സനാദ്(25) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

kannurbom

തോട്ടട ബോംബെറില്‍ ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഇതുവരെ അഞ്ചുപേര്‍ പൊലിസില്‍കീഴടങ്ങിയിട്ടുണ്ട്. നേരത്തെ പൊലിസ് അന്വേഷണത്തില്‍ ബോംബു നിര്‍മിക്കാനായി വിവാഹാഘോഷവേളയില്‍ ഇവര്‍ പൊട്ടിക്കാനെന്ന വ്യാജേനെ വാങ്ങിയ ചൈനീസ് പടക്കത്തിന്റെ വെടിമരുന്നാണ് ഉപയോഗിച്ചതെന്നായിരുന്നു പൊലിസ് നിഗമനം. എന്നാല്‍ പിന്നീട് ജിഷ്ണുവിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നും കിട്ടിയ പൊട്ടാത്ത ബോംബ് പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ നിറച്ചത് അത്യുഗ്രസ്‌ഫോടന ശേഷിയുള്ള വെടിമരുന്നാണെന്ന് ഫോറന്‍സിക് വിഭാഗവും ബോംബു സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമം നടത്തിയ ഏച്ചൂരിലെ സംഘത്തിന് വെടിമരുന്ന് പുറത്തുനിന്നാരെങ്കിലും എത്തിച്ചു കൊടുത്തിരുന്നോയെന്ന സംശയം ഉയര്‍ന്നത്

English summary
kannur bombing: Youth remanded for delivering sword to Echoor residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X