Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊജ്‌രിവാള്‍ നിലപാടില്ലാത്ത നേതാവ്; വിമര്‍ശനുവമായി സി.പി. ഐ നേതാവ് അഡ്വ.പി.സന്തോഷ്‌ കുമാര്‍

കണ്ണൂര്‍: വി.പി സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ മണ്ഡല്‍ കമ്മിഷനെ എതിര്‍ത്തയാളാണ് കൊജ്‌രിവാളെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍ വ്യക്തമാക്കി. ഭഗത് സിംഗ് രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ യൂത്ത് അലര്‍ട്ട് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു രാജീവ് ഗോസാമിയെന്നയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ടു ഭരണഘടനയ്ക്കു നിരയ്ക്കാത്തതാണ് മണ്ഡല്‍ കമ്മിഷനെന്ന് നിലപാട് സ്വീകരിച്ചയാളാണ് കൊജ്‌രിവാള്‍.

kannur

സംവരണത്തിന്റെ വിഷയത്തില്‍ ഒളിച്ചോടുകയായിരുന്നു കൊജ്‌രിവാള്‍ ചെയ്തത്. അടിസ്ഥാനകാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നവര്‍ ഭഗത്‌സിങിന്റെ ഫോട്ടോ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അവര്‍ക്ക് കാശ്മിരിന്റെ കാര്യത്തില്‍ സംവരണവിഷയത്തില്‍, പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ കൃത്യമായ നിലപാടില്ല. ഉപരിവിപ്‌ളവമായ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു താല്‍ക്കാലികമായ വിജയമുണ്ടായേക്കാം. എന്നാല്‍ ശാശ്വതമായ വിജയമുണ്ടാകില്ലെന്ന് അവര്‍ മനസിലാക്കണമെന്നും സന്തോഷ് കുമാര്‍പറഞ്ഞു. ഭഗത്‌സിങ് എല്ലാകാര്യത്തിലും നിലപാടുള്ളയാളായിരുന്നു. ഒരാള്‍ അയാളുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മുന്‍പോട്ടുപോകേണ്ടത്.

ഇന്ത്യയെ ബാധിക്കുന്ന ഗൗരവകരമായ കാര്യങ്ങളില്‍ ആംആദ്മിപാര്‍ട്ടിക്ക് ഒരിക്കലും വ്യക്തമായ നിലപാടില്ല. എങ്കിലും അവര്‍തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഇതുതിരിച്ചറിയണമെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.

പരിപാടിയില്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ എം സി സജീഷ്, ടി വി രജിത,സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ പി അജയകുമാര്‍,എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായില്‍,ജില്ലാ പ്രസിഡന്റ് പ്രണോയ് എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രജീഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എ കെ ഉമേഷ് നന്ദിയും പറഞ്ഞു.

Recommended Video

cmsvideo
    മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+