കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരനില്‍ നിന്ന് കഞ്ചാവ് പിടിച്ചു
കണ്ണൂര്‍: കോര്‍പറേഷനിലെ പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ കഴിയുന്ന റിമാന്റ് പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ബേപ്പൂര്‍ സ്വദേശിയായ ചെറുപുറക്കല്‍ അബ്ദുള്‍ ഗഫൂറിന്റെ നിക്കറിന്റെ പോക്കറ്റില്‍ നിന്നാണ് 74 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
ജയില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ നടത്തിയ പരിശോധനക്കിടെയാണ് അബ്ദുള്‍ ഗഫൂറില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനിടെ മൂന്നാഴ്ച്ച മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പച്ചക്കറി വാഹനത്തില്‍ കഞ്ചാവ് എത്തിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകിയതിന് മൂന്ന് പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ. കഞ്ചാവ് പിടിച്ചെടുത്ത ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കത്തു നല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് വാങ്ങിച്ച് വച്ചതല്ലാതെ തുടര്‍ നടപടിയെടുക്കാന്‍ ടൗണ്‍ പൊലിസ് തയ്യാറായില്ലെന്ന് ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് പിടികൂടിയത് ജയില്‍ അധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ഇതേ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടു നല്‍കിയത്. ജയില്‍ അധികൃതര്‍ നല്‍കിയ കത്ത് വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് നടപടി വരാന്‍ സാധ്യത.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവസുരക്ഷയേര്‍പ്പെടുത്തേണ്ടസ്ഥമായതിനാല്‍ ഇവിടെ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ സ്ഥലംമാറ്റമുള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്നാണ് സൂചന. ആയിരത്തോളം തടവുകാരുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദചാമയിടക്കമുളളവര്‍ അന്തേവാസികളായുണ്ട്.












Click it and Unblock the Notifications