കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഖാര്‍ഗെയ്‌ക്കെതിരെ തളിപ്പറമ്പില്‍ കേസ്
കണ്ണൂര്‍: കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ടു കെപിസിസി പുറത്തിറക്കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്തു എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്‌ക്കെതിരെ തളിപറമ്പ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി സനല്‍കുമാറിന്റെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസിന്റെ ഭരണഘടനാതത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത് തലം മുതലുളള സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ സ്വാര്‍ത്ഥ താല്‍പര്യം മുന്‍നിര്‍ത്തി ഭാരവാഹികളെ തീരുമാനിച്ച് നിയമിച്ച നടപടിയെ ചോദ്യം ചെയ്താണ് കേസ് ഫയല്‍ ചെയ്യാനുളള തീരുമാനത്തിലെത്തിയതെന്ന് എ.വി സുനില്‍കുമാര്‍ പറഞ്ഞു.

എഐസിസി അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിക്കാതെ നേതാക്കളുടെ തോഴന്‍മാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെയുംഹരജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ കൂടാതെ എ. ഐ.സി.സി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്‌റി, എ. ഐ.സി.സി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, ടി.യു രാധാകൃഷ്ണന്‍, നിയുക്ത മാടായി ബളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ എന്നിവരെയും പ്രതി ചേര്‍ത്താന്‍ കേസ് ഫയല്‍ ചെയ്തത്.
ഇതോടെ കണ്ണൂരില്‍ ബ്‌ളോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ഗ്രൂപ്പു പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. തങ്ങളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ബ്‌ളോക്ക് കോണ്‍ഗ്രസ് അധ്യക്ഷ പദവി പിടിച്ചെടുത്തതിനെതിരെ എ വിഭാഗം പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ചു രംഗത്തുവന്നിരിക്കുകയാണ്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണിസെബാസ്റ്റിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ നിലവില്‍ തങ്ങള്‍ക്കു നല്‍കിയ അഞ്ച് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതുകൂടാതെ പാര്‍ട്ടി പരിപാടികളില്‍ നിന്നും എ വിഭാഗം വിട്ടു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമനടപടിയിലൂടെ സമ്മര്‍ദ്ദം ശക്തമാക്കാന്‍ എ. ഗ്രൂപ്പ് ഇറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications