പോലീസിനെ വിറപ്പിച്ച് ജനപ്രതിനിധികള്‍ ;ആവേശമായി സെലിബ്രിറ്റി വോളി
അഞ്ചരക്കണ്ടി: ധര്‍മ്മടം മണ്ഡലം നവ കേരള സദസിന്റെ ഭാഗമായി നടന്ന സെലിബ്രിറ്റി വോളിയില്‍ ജനപ്രതിനിധികളുടെയും പൊലീസുകാരുടെയും ഇഞ്ചോടിഞ്ച് പോരാട്ടം കാണികള്‍ക്ക് വിസ്മയ കാഴ്ച ഒരുക്കി.വിവിധ മേഖലകളില്‍ പ്രമുഖരായവരും ജനപ്രതിനിധികളും വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായതോടെ കാണികളും ആവേശത്തിലായി.
വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ജി എച്ച് എസ് എസില്‍ നടന്ന ടൂര്‍ണമെന്റില്‍ കുത്തുപറമ്പ് എ സി പി വിനോദ് കുമാര്‍ നയിച്ച കുത്തുപറമ്പ് സബ് ഡിവിഷന്‍ ടീമും പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ നയിച്ച ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെ ടീമും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടമാണ് കാഴ്ചവച്ചത്.

തീപാറുന്ന സര്‍വുകളിലൂടെയും പ്രതിരോധത്തിലൂടെയും ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ നേടി കൂത്തുപറമ്പ് സബ് ഡിവിഷണ്‍ ടീം മത്സരത്തില്‍ വിജയികളായി. കുത്തുപറമ്പ് സി ഐ ശ്രീഹരി, മട്ടന്നൂര്‍ സി ഐ കെ വി പ്രമോദ്, പാനൂര്‍ സി ഐ എം പി ആസാദ് എന്നിവര്‍ അടങ്ങുന്ന പോലീസുകാരുടെ ടീമും മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വ, പിണറായി ഗ്രാമ പഞ്ചായത്ത് വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി വേണുഗോപാല്‍, ഷമീര്‍ ഊര്‍പ്പള്ളി, പി സി ഹാരിസ്, പ്രകാശന്‍ മാസ്റ്റര്‍, എന്നിവരടങ്ങുന്ന ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെയും ടീമാണ് കളത്തില്‍ ഏറ്റു മുട്ടിയത്.
വിജയികള്‍ക്കുള്ള സമ്മാനവിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രന്‍ കല്ലാട്ട്,ഹെഡ് മിസ്ട്രസ് പി പി നിമ,പ്രിന്‍സിപ്പല്‍ വി സ്വാതി തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.
നവംബര്‍ 20 മുതല്‍ 22 വരെയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നവകേരള സദസ് നടത്തുക.
ഓരോ മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഫണ്ട്, യാത്ര സൗകര്യം, കുടിവെള്ളം, പാര്‍ക്കിംഗ്, റോഡുകളുടെ അറ്റകുറ്റപണി തുടങ്ങിയ വിഷയങ്ങളാണ് സംഘാടക സമിതി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും ഉന്നയിച്ചത്. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നതായി സംഘാടക സമിതി ചെയര്‍മാന്‍മാര്‍ യോഗത്തെ അറിയിച്ചു.
കൈ കൊട്ടിക്കളി, സമൂഹ ചിത്രരചന, മിനി മാരത്തണ്‍, ദീപാലങ്കാരം, ബോര്‍ഡുകള്‍, കമാനങ്ങള്‍, ഫുട്ബോള്‍ പ്രദര്‍ശന മത്സരം, ചെസ്സ് മത്സരം, വീട്ടുമുറ്റസദസ്സുകള്‍ തുടങ്ങി വിപുലമായ പ്രചാരണ പരിപാടികള്‍ മണ്ഡലങ്ങളില്‍ ആരംഭിച്ചതായി കണ്‍വീനര്‍മാര്‍ യോഗത്തെ അറിയിച്ചു.
എല്ലാ മണ്ഡലങ്ങളിലും സബ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബൂത്ത തല സംഘാടക സമിതികള്‍ അനുബന്ധ പരിപാടികളുമായി മുന്നോട്ട് പോവുന്നു. ക്ഷണക്കത്തുകള്‍ പോസ്റ്ററുകള്‍ ബ്രോഷറുകള്‍ തുടങ്ങിയവയുടെ വിതരണം ആരംഭിച്ചതായും കണ്‍വീനര്‍മാര്‍ പറഞ്ഞു.
പരിപാടിയുടെ നിയന്ത്രണം, ക്രമസമാധാനനില, ട്രാഫിക് നിയന്ത്രണം എന്നിവയുടെ കാര്യത്തില്‍ പൊലീസ് സുസജ്ജമാണെന്ന് സിറ്റി കമ്മീഷണര്‍ അജിത് കുമാര്‍ യോഗത്തെ അറിയിച്ചു.












Click it and Unblock the Notifications