കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഡനക്കേസ്: ക്രൈം ബ്രാഞ്ചും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

തലശേരി: പാനൂർ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്ന് നിയമ വുത്തം. തികച്ചും അസ്വാഭാവികമായ രീതിയിൽ പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ കടവത്തൂർ കുനിയിൽ പത്മരാജൻ പീഡിപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങും.

വീട്ടിലെത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു:മുത്തച്ഛൻ കൊച്ചുമകളെ വെട്ടി പരിക്കേൽപ്പിച്ചുവീട്ടിലെത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു:മുത്തച്ഛൻ കൊച്ചുമകളെ വെട്ടി പരിക്കേൽപ്പിച്ചു

ജൂലൈ എട്ടിന് ഇയാളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. ഇതിന് മുമ്പ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളി. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പദ്മരാജന്റെ ജാമ്യ ഹര്‍ജി തളളിയത്. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും, പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് കാഴ്ച വെക്കുകയും ചെയ്തുവെന്നാണ് പരാതി.

padmarajan123-

Recommended Video

cmsvideo
How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും സ്ഥലം എംഎല്‍എയും ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെകെ ശൈലജ അടക്കമുള്ളവരുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ തലശ്ശേരി പൊയിലൂരിലെ ബന്ധു വീട്ടില്‍ നിന്ന് പോലീസ് പിടികൂടിയത്. പ്രതിയായ കുനിയില്‍ പദ്മരാജന്‍ നിലവില്‍ തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല ഇതിനിടെപാലത്തായി പീഢനക്കേസില്‍ ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ ക്യാമ്പസ് ഫ്രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് സ്റ്റേഷനില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ ശക്തമായി പ്രതിഷേധിച്ചു.

കണ്ണൂര്‍ സിഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ തല്ലി ചതയ്ക്കുകയായിരുന്നു. പ്രതിഷേധങ്ങളെ മര്‍ദ്ദനങ്ങള്‍ കൊണ്ട് ഇല്ലാതാക്കി കളയാമെന്നു കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. കാക്കിയെ കാവി വല്‍ക്കരിക്കാനുള്ള ശ്രമം കയ്യും കെട്ടി നോക്കി നില്‍ക്കില്ല. അക്രമം നടത്തിയ പോലീസുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാനും മറ്റ് നിയമ സഹായങ്ങള്‍ നല്‍കുവാനും എസ്ഡിപിഐ മുന്നിലുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.

English summary
Kannur : Charge sheet will be submitted within two days in Palathyi case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X