Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനങ്ങളുമായി റോഡിലിറങ്ങിയ കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കള്‍ക്കെതിരെ കേസ്

തലശേരി: ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങിയ കുട്ടി ഡ്രൈവര്‍മാര്‍ ചൊക്ളി പൊലിസിന്റെ പിടിയിലായി. ചൊക്ളി പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇവരുടെ ബന്ധുക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. 16 കാരന് മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ കൊടുത്ത പെരിങ്ങളം സ്വദേശിനി ടിസി ജസീറ, 17 കാരന് വാഹനം ഓടിക്കാന്‍ കൊടുത്ത മാതാവായ പാനൂരിലെ കെ സഫീറ, 16 കാരന് മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ കൊടുത്ത മാതാവ് താഴെ പൂക്കോത്തെ കമരിയ അഷ്റഫ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് രക്ഷിതാക്കളെ കാത്തിരിക്കുന്നതെന്ന് നേരത്തെ എംവിഡിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോട്ടോര്‍ വാഹന നിയമവകുപ്പ് 180,181- പ്രകാരം കേസെടുക്കുമെന്നും പിഴകൂടാതെ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എംവിഡി വ്യക്തമാക്കിയിട്ടുണ്ട്.

mvd

25 വയസു വരെ കേസില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേണേഴ്സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തളിപ്പറമ്പില്‍ നിന്നും വാഹനങ്ങള്‍ ഓടിച്ച നിരവധി കുട്ടി ഡ്രൈവര്‍മാര്‍ നേരത്തെ പിടിയിലായിരുന്നു. രക്ഷിതാക്കള്‍ക്കെതിരെ മുപ്പതിനായിരം രൂപ വരെ പിഴ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെ വാഹനാഭ്യാസത്തിന് കുറവ് വന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇത്തരം വാഹനങ്ങളുമായി റോഡിലറങ്ങിയുണ്ടാക്കുന്ന അപകടങ്ങള്‍ പെരുകിയതിനെ തുടര്‍ന്നാണ് പൊലിസും മോട്ടോര്‍ വാഹന വകുപ്പും നടപടി ശക്തമാക്കിയത്. എന്നാല്‍ ഇപ്പോഴും അത്യാധുനിക കാറുകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കുറവല്ല.

തലശേരി നഗരത്തില്‍ ഇത്തരത്തില്‍ കാര്‍ ഓടിക്കാന്‍ നല്‍കിയ കുട്ടികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയായ സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി അതിദാരുണമായി കൊല്ലപ്പെടുന്നത്. വിദ്യാലയങ്ങളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ കുട്ടികള്‍ വാഹനങ്ങള്‍ കൊണ്ടുവന്ന് അഭ്യാസപ്രകടനം നടത്തുന്നതും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും പതിവ് സംഭവങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+