കണ്ണൂര്‍ നഗരത്തിലെ സൗന്ദര്യവല്‍ക്കരണം ഡിപി ആറിന് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരമായതായി മേയര്‍
കണ്ണൂര്‍: കോര്‍പ്പറേഷന്‍ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതിയുടെ ഡിപിആര്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു കണ്ണൂര്‍ നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മൂന്നും ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്. ഗാന്ധി സര്‍ക്കിള്‍ പഴയ ബസ്റ്റാന്‍ഡ് റോഡ് ബ്യൂട്ടിഫിക്കേഷന്‍ , പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷന്‍ സൂര്യ സില്‍ക്‌സ് പഴയ മേയറുടെ ബംഗ്ലാവ് വരെയുള്ള പ്രവര്‍ത്തിയുടെ ഡിപിആര്‍ തയ്യാറായി വരുന്നതായും മേയര്‍ അറിയിച്ചു.
ഡിപിആര്‍ തയ്യാറാക്കുന്നതിന് മുന്‍കൈ എടുത്ത മേയറെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. മാലിന്യ സംസ്‌കരണത്തിനു വേണ്ടി കോര്‍പ്പറേഷന് പുതുതായി വാഹനം വാങ്ങുന്നതിനും തീരുമാനിച്ചു. കോര്‍പ്പറേഷന്റെ 2023 - 24 വാര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രികകക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി 261173 4388 രൂപ വരവും 1963383066 രൂപ ചെലവും 648351322 രൂപ നീക്കിയിരിപ്പുമാണ് ഉള്ളത്. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര ധനകാര്യ പത്രികയില്‍ വിശദീകണം നല്‍കി.

ആറ്റടപ്പ ഡയാലിസിസ് സെന്ററര്‍ നടത്തിപ്പ് ചാരിറ്റി സംഘടനകളെ ഏല്‍പ്പിക്കുക വഴി കാര്യക്ഷമമായി കൊണ്ടുപോകാന്‍ സാധിക്കുമെന്നും കോര്‍പ്പറേഷന്‍ ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറക്കാന്‍ സാധിക്കുമെന്നും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു..ചര്‍ച്ചയില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി. ഇന്ദിര മുന്‍ മേയര്‍ ടിഒ മോഹനന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി കെ രാഗേഷ്, സിയാദ് തങ്ങള്‍ ഷാഹിന മൊയ്തീന്‍ സുരേഷ് ബാബു എളയാവൂര്‍ എന്നിവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍മാരായ കെ.പി. അബ്ദുല്‍ റസാഖ് , സാബിറ ടീച്ചര്‍ പി.പി. പ്രദീപന്‍, കുഞ്ഞമ്പു, പി.കെ അന്‍വര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ദേശീയനേതാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെയും കോര്‍പ്പറേഷന്‍ ജീവനക്കാരായ പ്രീത, മഹ്‌റൂഫ് എന്നിവരുടെയും നിര്യാണത്തില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തുകയും ഒരു നിമിഷം മൗനമാചരിക്കുകയും ചെയ്തു.












Click it and Unblock the Notifications