Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടിക്കൊണ്ട് വന്ന് തല്ലും വാങ്ങിച്ചു കൊടുത്തു ഒടുവിൽ മാലയും മോഷ്ടിച്ചു: പരിഹാസവുമായി ഷാജർ

കണ്ണൂർ: കണ്ണൂരില്‍ മന്ത്രി എം ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന സില്‍വർ ലൈന്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ വീണ്ടും രാഷ്ട്രീയ ആരോപണം രൂക്ഷമാവുന്നു. സംഘർഷത്തിനിടെ ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂർ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവനുള്ള മാല മോഷണം പോയിരുന്നതായും ആരോപണം ഉയർന്നിരുന്നു. സി പി എം പ്രവർത്തകരാണ് മാല മോഷ്ടിച്ചതെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്

യൂത്ത് കോൺഗ്രസ് പ്രതിഷേധം ചിത്രികരിക്കുന്നതിനിടെ ജയ്ഹിന്ദ് ന്യൂസ് വാർത്താ സംഘത്തിന് നേരെ അതിക്രൂരമായ ആക്രമണമാണ് ഉണ്ടായത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജിറിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമമെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിക്ക് പുറമെ ജില്ലാ പ്രസിഡന്‍റ്‌ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ലാ സെക്രട്ടറി പ്രിനിൽ മതുക്കോത്ത്‌, യഹിയ, ജെറിൻ ആന്‍റണി എന്നിവർക്കായിരുന്നു മർദ്ദനമേറ്റത്.

m shajer

എന്നാല്‍ നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്ന സ്വർണ്ണമാല പിന്നീട്ട് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രവർത്തകരെ പൊലീസ് ബസ്സില്‍ അറസ്റ്റ് ചെയ്തുകൊണ്ടു പോവുമ്പോള്‍ അവരിലൊരാളുടെ കയ്യില്‍ ഈ മലയുള്ളതായിട്ടാണ് കാണാന്‍ കഴിയുന്നത്. മാലപൊട്ടിച്ചു എന്ന് പറയുന്നതും കേള്‍ക്കാന്‍ കഴിയും. ആദ്യം തന്നെ ഇത്തരമൊരു ആരോപണം നിഷേധിച്ച ഡി വൈ എഫ് ഐ ഈ ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമർശനമാണ് നടത്തുന്നത്. ജയ് ഹിന്ദ് ജീവനക്കാരന്റെ മാല മോഷ്ടിച്ചത് യൂത്ത് കോണ്‍ഗ്രസുകാർ തന്നെയാണെന്നതിന്റെ തെളിവാണ് പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളെന്നാണ് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ ഫേസ്ബുക്കില്‍ കുറിക്കുന്നത്. സമരത്തിന് എന്ന പേരിൽ കൂട്ടി കൊണ്ട് വന്ന് നാട്ടുകാരുടെ കയ്യിൽ നിന്ന് തല്ലും വാങ്ങിച്ചു കൊടുത്തു ഒടുവിൽ അയാളുടെ സ്വർണ്ണ മാലയും മോഷ്ടിച്ച യൂത്ത് കോൺഗ്രസിന് നമോവാകമെന്നും അദ്ദേഹം പരിഹസിക്കുന്നു. ഷാജറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജയ് ഹിന്ദ് ചാനൽ ഡ്രൈവറിന്റെ രണ്ടര പവന്റെ സ്വർണ്ണ മാല സംഘർഷത്തിനിടെ മോഷ്ടിക്കപ്പെട്ടു എന്ന് കെപിസിസി പ്രസിഡന്റ് തന്നെ തട്ടി വിടുന്നു. എന്നാൽ 'ചെയിൻ നഷ്ടപ്പെട്ട' കൊണ്ഗ്രെസ്സ് ഗൂണ്ടയാകട്ടെ ദിനേശ് ഓഡിറ്റോറിയം മുതൽ പോലീസ് സ്റ്റേഷൻ വരെ ഉള്ള സംഭവങ്ങൾ എല്ലാം എഫ് ബി ലൈവ് ചെതിട്ടുമുണ്ട്. പ്രസ്തുത ലൈവിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പോലീസ് ബസ്സിൽ വെച്ച് സ്വർണ്ണ മാല അയാൾ തന്നെ കയ്യിൽ പിടിച്ചിരിക്കുന്നത് കാണാം. ലൈവ് അവസാനിക്കുന്നത് കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ കയറിയ ശേഷം ആണ്.

പോലീസ് ബസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് ഗുണ്ടകൾ മാത്രമാണ് ഉള്ളത്. അപ്പോൾ ഒരു കാര്യം വ്യക്തമാണ് സുധാകരൻ മോഷണം പോയി എന്ന് പറഞ്ഞ മാല അപഹരിച്ചത് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് ഗുണ്ടകളിൽ ഒരാളാണ്. സമരത്തിന് എന്ന പേരിൽ കൂട്ടി കൊണ്ട് വന്ന് നാട്ടുകാരുടെ കയ്യിൽ നിന്ന് തല്ലും വാങ്ങിച്ചു കൊടുത്തു ഒടുവിൽ അയാളുടെ സ്വർണ്ണ മാലയും മോഷ്ടിച്ച യൂത്ത് കോൺഗ്രസിന് നമോവാകം. കട്ടവന്റെ വാക്കും കേട്ട് പ്രസ്താവന ഇറക്കി അപഹാസ്യനായ കെപിസിസി ഗുണ്ടയ്ക്കും നല്ല നമസ്കാരം. അതേ സമയം, ഇന്നലെ രാത്രി മുതൽ കണ്ണൂർ സബ് ജയിലിൽ തൊണ്ടി മുതലും ധൃക്‌സാക്ഷിയും കളിയിൽ ആണെന്നും കേട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+