പയ്യാമ്പലം ബീച്ച് മുഖംമാറുന്നു: തോടുകൾ ശുചീകരിക്കുന്നത് തുടങ്ങി
കണ്ണൂർ: ക്ളീൻ കണ്ണുർ നഗരം പോലെ തന്നെ കാലവർഷത്തിന് മുൻപേ ക്ളീൻ പയ്യാമ്പലമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.വടക്കൻ കേരളത്തിലെ പ്രധാന ബീച്ചുകളിലൊന്നായ പയ്യാമ്പലത്ത് അതിരൂക്ഷമായ മാലിന്യപ്രശ്നമാണ് നേരിടുന്നത്. ഇതു കാരണം കടുത്ത ദുർഗന്ധവും പയ്യാമ്പലം ബീച്ച് നേരിടേണ്ടി വരികയാണ്. ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അസഹ്യമായ ദുർഗന്ധം കടുത്ത ദുരിതമുണ്ടാക്കിയിരുന്നു.
ഇതിനു പരിഹാരമായി കാലവർഷമെത്തും മുൻപെ അഴുക്കിൽ നിന്നും അഴകിലേക്ക് ഒഴുകാനുള്ള ഒരുക്കത്തിലാണ് പയ്യാമ്പലം. ബീച്ചിനു സമീപം പടന്നത്തൊട്ടിൽ മണൽത്തിട്ട നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. പടന്നത്തോട് കടലുമായി ചേരുന്ന പ്രദേശത്ത് അടി ഞ്ഞുകൂടിയ മണൽത്തിട്ടകളാണ് നീക്കംചെയ്യുന്നത് . ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണിത്.

വേലിയേറ്റമുണ്ടാകുമ്പോൾ കടലിൽനിന്ന് തോട്ടിലേക്കെത്തുന്ന മണലാണ് ഇവിടെ അടിഞ്ഞുകൂടിയിരുന്നത് . വ്യാപകമായി മണൽ അടിയുന്നതോടെ ഒഴുക്ക് തടസ്സ പ്പെടുകയും ബീച്ചിനുസമീപം തോട്ടിൽ മാലിന്യങ്ങളടിയുകയും ചെയ്യുന്നതാണ് പ്രശ്നം. മാലിന്യങ്ങൾ അഴുകി ദുർഗന്ധമുണ്ടാകുന്നത് ബീച്ചിലെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു . നേരത്തെയും മാലിന്യനീക്കത്തിനുള്ള പ്രവർത്തനം നടത്തിയിരുന്നെങ്കിലും ഇതുവരെ
പൂർണതോതിൽ മാലിന്യമുക്തമാക്കാനായിട്ടില്ല . നിലവിൽ തോടിന്റെ പലഭാഗവും കൊതുകുകളുടെ ആവാസകേന്ദ്രമാണ് . വേനലിലും മഴക്കാലത്തും തോട് ഒരുപോലെ പ്രശ്നമാകാറുണ്ട് . മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്നതാണ് പ്രശ്നമെങ്കിൽ വേനലിൽ മാലിന്യമാണ് പ്രധാന വെല്ലുവിളി. പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ വ്യാപകമായി അടിഞ്ഞ് കൂടുന്ന തോട്ടിൽ മണൽത്തിട്ടകൾ കൂടി രൂപപ്പെട്ടതോടെ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് . ഇത് നീക്കം ചെയ്ത് ഒഴുക്കുനേരെയാക്കുന്നതോടെ മാലിന്യപ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ'
വടക്കേ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ പയ്യാമ്പലം കണ്ണുരിൻ്റെ വിനോദ സഞ്ചാര പ്രതീക്ഷകളിലൊന്നു കൂടിയാണ്.വെറുമൊരു കടൽ തീരമെന്നതിലുപരിയായി ചരിത്ര നായകൻമാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണെന്ന പ്രത്യേക തകൂടി പയ്യാമ്പലത്തിനുണ്ട്. രണ്ടു വർഷം മുൻപ് ഡി.ടി.പി.സി നടപ്പാതകളും അലങ്കാര വിളക്കുകളും വിശ്രമകേന്ദ്രങ്ങളും കെട്ടി പയ്യാമ്പലത്തെ മനോഹരമാക്കിയിരുന്നു. കോടികൾ ചെലവഴിച്ചാണ് പയ്യാമ്പലത്തിൻ്റെ മുഖച്ഛായ മാറ്റിയത്. എന്നാൽ ഇതിനു ശേഷമുണ്ടായ കൊ വിഡ് മഹാമാരിയെ തുടർന്ന് ബീച്ച് ഒരു വർഷം അടച്ചിടേണ്ടി വന്നു. ഡി.ടി.പി.സി ഇവിടെ സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യവും തുരുമ്പെടുക്കാൻ തുടങ്ങി.എന്നാൽ ഇത്തവണത്തെ കാലവർഷത്തിനിടെയിൽ പരാധീനതകൾ പരിഹരിച്ച് വരുന്ന സീസണിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് പയ്യാമ്പലം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications