Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ ആസൂത്രകൻ റിമാൻഡിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പത്തോളം സഹകരണ ബാങ്കുകളിൽ മുക്കു പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയും ആസൂത്രകനുമായ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. ഇതോടെ ഈ കേസിൽ അഞ്ചു പേർ അറസ്റ്റിലായി. നേരത്തെ പിടിയിലായ കണ്ണൂർ കൊറ്റാളി സാദിരി പള്ളിക്കടുത്ത് താമസിക്കുന്ന കൊച്ചി സ്വദേശി വി.എ.സിദ്ദിഖിനെ ചോദ്യം ചെയ്തപ്പോഴാണ് ഇപ്പോൾ പിടിയിലായ പെരുമ്പാവൂർ സ്വദേശിയും തട്ടിപ്പിലെ മുഖ്യ ആസൂത്രകനുമായ അലിയാറെകുറിച്ച് വിവരം ലഭിച്ചത്. പെരുമ്പാവൂരിലെ വീട്ടിലെത്തിയാണ് ഇയാളെ പോലീസ്‌ പിടികൂടിയത്.

നേരത്തെ ഇയാൾ 13 ദിവസം ആലുവ സെൻറർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും മുക്കുപണ്ടം വിതരണം ചെയ്യുന്ന ഏജന്റാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.ഇതേ സമയംകോതമംഗലത്ത് നിന്നാണ് വ്യാജ സ്വർണാഭരണങ്ങൾ നിർമ്മിച്ച് തനിക്ക് നൽകുന്നതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കണ്ണൂരിൽ പിടിയിലായ സിദ്ദിഖിനും ഹരിഹരനും മുക്കുപണ്ടം എത്തിച്ച് കൊടുത്തത് അലി യാ രാ ണ് 'ഈ മൂക്കുപണ്ടങ്ങളാണ് സഹകരണ സ്ഥാപനങ്ങളിൽ പണയം വെച്ച് തട്ടിപ്പ് നടത്തിയത്.

kannur


അലിയാ റെകണ്ണുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിൽ സിദ്ദിഖിനെയും ഹരിഹരനെയും കൂടാതെ മേലെചൊവ്വയിലെ കെ.റി ജേഷ്, കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന നിധീഷ് വിശ്വനാഥൻ എന്നിവരും പിടിയിലായിരുന്നു. മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ചില സഹകരണ ബാങ്ക് ജീവനക്കാർക്ക് പങ്കുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന കണ്ണുർ സി.ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.

കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചു മുക്കുപണ്ട പണയ തട്ടിപ്പു നടത്തുന്ന അന്തർ സംസ്ഥാന റാക്കറ്റ് പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു ' ജില്ലയിലെ പ്രമുഖ രണ്ടുസഹകരണ ബാങ്കുകളിൽ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ നാലു പേരെ നേരത്തെ അറസ്റ്റു ചെയ്തു റിമാൻഡു ചെയ്തിരുന്നു. കണ്ണൂർ നഗരത്തിനടുത്തെ മേലെചൊവ്വ, എളയാവൂർ എന്നിവടങ്ങളിെ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ നാലു പേരാണ് നേരത്തെ റിമാൻഡിലായത്.

കണ്ണൂർ മുണ്ടയാടെ ഹരിഹരൻ അത്താഴ കുന്നിലെ സിദ്ധിക്ക് എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവും രണ്ടു ദിവസം മുൻപ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽമുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന,വൻ റാക്കറ്റ് തന്നെ പ്രർത്തിക്കുന്നുണ്ടെന്നും സംഭവത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വിപുലീകരിക്കുമെന്നും ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി പറഞ്ഞു.

കണ്ണരിൽ മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട് കണ്ണൂരിൽ പന്ത്രണ്ടോളം ബാങ്കുകളിൽ ഇത്തരം തട്ടിപ്പ് നടന്നതായാണ് വിവരം. ഇതിൽ രണ്ട് ബാങ്കുകളിലായി നടന്ന തട്ടിപ്പിലാണ് മുണ്ടയാടെ ഹരിഹരൻ അത്താഴ കുന്നിലെ സിദ്ധിഖ് എന്നിവർ അറസ്റ്റിലായത്. മുക്കുപണ്ട പണയ തട്ടിപ്പ് നേരത്തെ വ്യക്തമായതിനെ തുടർന്ന് ബാങ്ക് സെക്രട്ടറിമാരാണ് പൊലിസിൽ പരാതി നൽകിയത് '

ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+