Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീതപ്രേമികളുടെ മനസിൽ ഗസൽ മഴ പെയ്യിച്ച് കണ്ണൂർ കലക്ടർ

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു ശേഷം കണ്ണൂരിന്റെ ഹൃദയം സംഗിതത്തിലൂടെ കവരാൻ മറ്റൊരാൾ കൂടി. കലക്ടർ ടി വി സുഭാഷാ ണ് വ്യത്യസ്ത സ്വരവുമായി ഇമ്പമാർന്ന വരികളുമായി സംഗീത പ്രേമികളുടെ മനസിൽ ഗസൽമഴ പെയ്യിച്ചത് നേരത്തെ തിരുവനന്തപുരത്ത് വെച്ച് വൈലോപ്പള്ളി സംസ്കൃതി ഭവനിൽ വെച്ചു കലക്ടർ പട്ടുപാടിയിട്ടുണ്ടെങ്കിൽ ഗസൽ കച്ചേരി ആദ്യമായി നടന്നത് കണ്ണൂരിലാണ്. ബാബുരാജിനെയും രാഘവൻ മാസ്റ്ററുടെയും കേട്ടാൽ മതിവരാത്ത ഗാനങ്ങളും കോർത്തിണക്കിയായിരുന്നു ആലാപനം ഏറെ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചാണ്

കണ്ണൂരിലെ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച് കലക്ടറുടെ ഗസൽ സായാഹ്നം അരങ്ങേറിയത്. കലക്ടർ ടിവി സുഭാഷും സംഘവുമാണ് കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ ഗസൽ സന്ധ്യയൊരുക്കിയത്. രണ്ടു മണിക്കൂർ നീളുന്ന പരിപാടിയിൽ കലക്ടർ മലയാളം'' ഹിന്ദി ഗാനങ്ങൾ ആലപിച്ചു.

kannur

ബാബുരാജ് രാഘവൻ മാസ്റ്റർ, മുഹമ്മദ് റഫി എന്നിവരുടെ പഴയകാല പാട്ടുകൾ കലക്ടറുടെ ആലാപനശൈലികൊണ്ട് മധുരിതമായി. അദ്ദേഹത്തോടൊപ്പം ഗായികയായ തുളസി, പയ്യന്നൂർ സ്വദേശികളായ ബാബു, ശ്രീജിത്ത് തുടങ്ങിയവരും സംഗീത സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ പ്രസ് ക്ളബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കലക്ടറുടെ ഗസൽ സംഗീത സന്ധ്യ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+