യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കലക്ടറേറ്റിലേക്ക് യുത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും അക്രമാസക്തമായി. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പകാരമാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമാണുണ്ടായത്.
പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായതോടെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പിണറായി സര്‍ക്കാരിന്റെ ബഡ്ജറ്റിലെ നികുതി വര്‍ധനവിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലിസുമായുള്ള സംഘര്‍ഷം കലക്ടറേറ്റിന് മുന്‍പില്‍ ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നും പ്രതിഷേധ ജാഥയായി കളക്ട്രേറ്റിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ ഒന്നാം ഗേറ്റില്‍ ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത്തോടെയാണ് പോലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായത. തുടര്‍ന്നാണ് പോലീസ് ജലാപീരങ്കി പ്രയോഗിച്ചത്.
സംഘര്‍ഷത്തിനിടെയില്‍ പ്രവര്‍ത്തകരെ നേതാക്കള്‍ ശാന്തരാക്കുകയും കലക്ടറേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തുകയുമായിരുന്നു. നാട്ടിലെ യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നും ബജറ്റിലില്ലെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ മുഹമ്മദ് അലി പറഞ്ഞു.
ബജറ്റെന്ന് പറഞ്ഞു കൊണ്ട് ധനമന്ത്രി നിയമസഭയില്‍ നിരത്തിയത് കള്ള കണക്കുകള്‍ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമരവുമായി യൂത്ത് ലീഗ് ഉണ്ടാവുമെന്നും സി കെ മുഹമ്മദ് അലി പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍ അധ്യക്ഷനായി.
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള, അഡ്വ. എം പി മുഹമ്മദലി മുസ്ലീം യൂത്ത് ലീഗ് നേതാക്കളായ പി.സി.നസീര്‍, അല്‍താഫ് മാങ്ങാടന്‍ സി പി റഷീദ്, അലി മംഗര , ഷജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തീല്‍ സലാം പൊയനാട് എന്നിവര്‍ നേതൃത്വം നല്‍കി












Click it and Unblock the Notifications