Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം സിപിഎം സംഘം തടസപ്പെടുത്തിയതായി പരാതി

തളിപ്പറമ്പ്:തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില്‍ സിപിഎം സംഘം എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം . ബിജെപി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ ഹരിദാസ് ഏരിയാ പ്രസിഡന്റ് വി.പി കുഞ്ഞിരാമന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്

പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ സിപിഎം പ്രവര്‍ത്തകനായ പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് തെരഞ്ഞെടുപ്പ് പ്രചാരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകരെ തടഞ്ഞത് സംഭവമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയ സിപിഎം സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

CPM

ബിജെപിയുടെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താനുള്ള സിപിഎം ശ്രമം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൃഹ സമ്പര്‍ക്കം നടത്തുകയായിരുന്നു ബിജെപിയുടെ പ്രാദേശിക നേതാക്കന്മാരെ തളിപ്പറമ്പ് മണ്ഡലം പരിയാരം പഞ്ചായത്തിലെ മാവിച്ചേരി ഐവര്‍ പരദേവത ക്ഷേത്ര പരിസരത്ത് വെച്ച് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗം ഉള്‍പ്പെടയുള്ള പ്രാദേശിക നേതാക്കന്മാരുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവം ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണ്


മോദി സര്‍ക്കാറിനുള്ള വര്‍ദ്ധിച്ചുവരുന്ന ജന പിന്തുണ ഭയന്നാണ് സിപിഎം അക്രമ രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ തടയാനും തടസ്സപ്പെടുത്താനുമുള്ള സിപിഎമ്മിന്റെ ശ്രമം വില പോകില്ലെന്നും ശ്രീകാന്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയ സിപിഎം നേതാക്കന്മാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാന്‍ പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+