തെരുവുനായ്ക്കളെ വിഷംവെച്ചു കൊല്ലാൻ പഞ്ചായത്ത് അംഗത്തിന്റെ ആഹ്വാനം; വിവാദം
വളപട്ടണം: തെരുവ് നായ്ക്കള്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നുവയസുകാരനെ കടിച്ചുകീറി കൊന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍മീഡിയയിലും ചൂടേറിയ ചര്‍ച്ചയാണ് ഈക്കാര്യത്തില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി തെരുവുനായകളെ വിഷം വെച്ചുകൊല്ലാന്‍ സോഷ്യല്‍ മീഡിയിയിലൂടെ ആഹ്വാനം ചെയ്ത നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പോസ്റ്റ് വിവാവദമായി.
നാറാത്ത് ഗ്രാമപഞ്ചായത്തംഗം സൈഫുദ്ദീനാണ് സോഷ്യല്‍ മീഡിയയിലൂടെ തെരുവുനായ്ക്കളെ വിഷം വെച്ചുകൊല്ലാന്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തത്. മുഴപ്പിലങ്ങാട് പഞ്ചായത്തിന് സമാനമായി നാറാത്തും എല്ലാസ്ഥലങ്ങളിലും തെരുവ്നായ ശല്യം അതിരൂക്ഷമാണ്. സ്കൂള്‍, മദ്രസ കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുളളത്. നാറത്ത് പഞ്ചായത്തില്‍ ഇതുവരെയായി പതിനഞ്ചു പേര്‍ക്ക് തെരുവ്നായകളുടെ കടിയേറ്റിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കള്‍ കുട്ടികളെ അക്രമിക്കുന്നതു തടയുന്നതിനായി യുവാക്കള്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ രംഗത്തുവരണമെന്ന് സൈഫുദ്ദീന് ആവശ്യപ്പെടുകയായിരുന്നു. ജില്ലാപഞ്ചായത്തിനും സംസ്ഥാനസര്‍ക്കാരിനും ഈക്കാര്യത്തില്‍ പരിഹാരം കാണാന്‍ കഴിയില്ലെന്നും ഈക്കാര്യത്തില്‍ യുവാക്കള്‍ രംഗത്തിറങ്ങിയാല്‍ നടക്കുമെന്നും സൈഫുദ്ദീന് നാറാത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇതിനെതിരെ മൃഗസ്നേഹികളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സൈഫൂദ്ദീനെതിരെ കേസെടുക്കണമെന്ന ആവശ്യവും വിവിധകോണുകളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ അവഗണിച്ചുകൊണ്ടു താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്ന നിലപാടിലാണ് സൈഫുദ്ദീന് നാറാത്ത്.
ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ ഏഴ് സ്ഥലങ്ങളില്‍ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവില്‍ പടിയൂര്‍-കല്ല്യാട് പഞ്ചായത്തിലെ പടിയൂരില്‍ ഒരു എബിസി കേന്ദ്രം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃകയില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ, ചെറുതാഴം അല്ലെങ്കില്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത്, തലശ്ശേരിയിലെ കോപ്പാലം എന്നിവിടങ്ങളില്‍ കൂടി എബിസി കേന്ദ്രം ആരംഭിക്കാനാണ് യോഗത്തില്‍ ധാരണയായത്.
ഇവിടങ്ങളില്‍ പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ ഭൂമി ലഭ്യമാണെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് അറിയിച്ചു. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ സംഘം സ്ഥല പരിശോധന നടത്തി സാധ്യതാപഠനം നടത്തും. ഭൂമി ലഭ്യത അന്തിമമായാല്‍ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന് ഡിപിസി ചെയര്പേഴ്സന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ഇതില്‍ തലശ്ശേരി കോപ്പാലത്ത് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന എബിസി കേന്ദ്രം നാട്ടുകാര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിയതാണ്.
ഇത് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. ടൂറിസം കേന്ദ്രങ്ങളിലും സ്കൂളുകള്‍ക്ക് സമീപവും തെരുവുനായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്പേഴ്സന് അറിയിച്ചു. ജില്ലയില്‍ ചില സ്കൂളുകള്‍ക്ക് സമീപം സ്ഥിരമായി തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നതിനാല് നായ്ക്കള്‍ തമ്പടിക്കുന്നതായും ഇത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാവുന്നതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ്കുര്യന്‍, കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ മോഹനന്, ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications