കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ സുകന്യ വിജയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ ജനവിധി തേടിയത്.
സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവനെയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് സുകന്യയിലേക്ക് എത്തുകയായിരുന്നു. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് സുകന്യ.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനാണ് വിജയം. കോര്‍പ്പറേനില്‍ യുഡിഫ് 32 സീറ്റുകള്‍നേടി. എല്‍ഡിഎഫിന് 19 സീറ്റുകള്‍ കിട്ടി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കണ്ണൂരില്‍ 56 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎപ് 15 പഞ്ചായത്തുകളില്‍ വിജം നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 എണ്ണം യുഡിഎഫും 2 എണ്ണം എല്‍ഡിഎപും നേടി. ഒറ്റപ്പെട്ടവിജയങ്ങളൊഴിച്ചാല്‍ ജില്ലയില്‍ ആധികാരികമായി ഒരിടത്തും വിജയിക്കാന്‍ ബിജെപിക്കു സാധിച്ചില്ല.