കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് സെപ്തംബർ നാലിന്: യുഡിഎഫിന്റെ സുമാബാലകൃഷ്ണന് സാധ്യത

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ തെരെഞ്ഞടുപ്പ് നാലിനു നടക്കും. എല്‍ഡിഎഫ് മേയറായിരുന്ന ഇപി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞടുപ്പ് നടത്താന്‍ ജില്ലാവരണാധികാരിക്കു തെരെഞ്ഞടുപ്പ് കമ്മിഷണന്‍ നിര്‍ദേശം നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ കിഴുന്ന ഡിവിഷനില്‍ നിന്നു വിജയിച്ച സുമാബാലകൃഷ്ണനാണ് യുഡിഎഫിനെ്‌റ മേയര്‍ സ്ഥാനാര്‍ഥി.

<br>ചികിത്സാപിഴവില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച സംഭവം: പരിയാരം ഗവ.കോളേജ് അന്വേഷണകമ്മിഷനെ നിയോഗിച്ചു
ചികിത്സാപിഴവില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച സംഭവം: പരിയാരം ഗവ.കോളേജ് അന്വേഷണകമ്മിഷനെ നിയോഗിച്ചു

ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ ഇടതുമുന്നണി കൗണ്‍സിലര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ടിനു ചര്‍ച്ച ചെയ്യും. ഇതിനിടെ കോര്‍പറേഷന്റെ പ്രധാന കൗണ്‍സില്‍ യോഗം 29നു ചേരും. മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് നടക്കുന്നത്. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം, ഇടത്, വലത് മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍, കോര്‍പറേഷനിലെ ജീവനക്കാരിലെ അഴിച്ചു പണി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിവാദം നിലനില്‍ക്കെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.

sumabalakrishnan-15

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളില്‍ നടക്കുന്ന പ്രതിമാസ അവലോകനങ്ങളുടെ മിനുട്‌സ് മേയറുടെ താല്‍ക്കാലിക ചുമതലയുള്ള ഡെപ്യൂട്ടിമേയറുടെ കൈവശമാണെന്ന ആരോപണമുണ്ട്. മിനുട്‌സുകള്‍ എല്‍ഡിഎഫിന് ലഭിക്കണമെങ്കില്‍ ലെറ്റര്‍പാഡില്‍ പ്രേത്യക അപേക്ഷ നല്‍കേണ്ട സാഹചര്യമാണ്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇല്ലാത്ത കീഴ് വഴക്കമാണ് ഇപ്പോള്‍ ഉണ്ടായെതന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഫെബ്രുവരിയിലാണ് ഡിവിഷന്‍ കമ്മിറ്റിയുടെ യോഗം അവസാനമായി അതാത് വാര്‍ഡുകളില്‍ നടന്നത്. അതിനു ശേഷം ആറുമാസമായി ഡിവിഷന്‍ വാര്‍ഡ് കൗണ്‍സിലുകള്‍ ചേര്‍ന്നില്ലെന്നാണ് ആക്ഷേപം.

English summary
Kannur corporation election on September 4th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X