കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരിച്ചിടികള്‍ക്കിടയിലും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആധികാരിക വിജയം നേടി യുഡിഎഫ്‌

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്താകെയും കണ്ണൂര്‍ ജില്ലയിലും തിരിച്ചടി നേരിട്ടെങ്കിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫിനെ കൈവിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആധികാരിക വിജയം സ്വന്തമാക്കാന്‍ യുഡിഎഫിന്‌ സാധിച്ചു. ആകെയുള്ള 55 ഡിവിഷനുകളില്‍ 34 എണ്ണത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞ വട്ടത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനും യുഡിഎഫിന്‌ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാധിച്ചു.

അതേസമയം കോര്‍പ്പറേഷനില്‍ 19 സീറ്റുകള്‍ മാത്രം നേടി എല്‍ഡിഎഫ്‌ പിറകോട്ട്‌ പോയി. എല്‍ഡിഎഫിന്‌ കഴിഞ്ഞ വട്ടം ലഭിച്ച പല ഡിവിഷനുകളും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിലനിര്‍ത്താനായില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട്‌ തുറന്നു എന്നതാണ്‌ ഈ തരിഞ്ഞെടുപ്പ്‌ ഫലത്തിലെ മറ്റൊരു പ്രത്യേകത. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായാണ്‌ ബിജെപിക്ക്‌ സീറ്റ്‌ ലഭിക്കുന്നത്‌. കഴിഞ്ഞ തവണ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ലഭിച്ച പള്ളിക്കുന്നു വാര്‍ഡിലാണ്‌ ബിജെപിയുടെ വികെ ബൈജു വിജയിച്ചത്‌. 200ലധികം വോട്ടുകള്‍ക്കായിരുന്നു ഷൈജുവിന്റെ വിജയം.

udf

കോര്‍പ്പറേഷനിലെ 51ാം വാര്‍ഡായ കാനത്തൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്‌ വിജയിച്ചത്‌. 300ല്‍പരം വോട്ടിന്റെ ഭൂരിപക്ഷമാണ്‌ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ സുരേഷ്‌ ന്‌ ലഭിച്ചത്‌. ബിജെപി സ്ഥാനാര്‍ഥിയാണ്‌ ഇവിടെ രണ്ടാം സ്ഥാനത്ത്‌.

2015ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഫലം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ആകെയുള്ള 55 ഡിവിഷനുകളില്‍ 27 വീതം യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചു. ഒരു സീറ്റ്‌ കോണ്‍ഗ്രസ്‌ വിമതനായി മത്സരിച്ച പികെ രാഗേഷിനും , രാഗേഷിന്റെ പിന്തുണയോടെ മത്സരിച്ച എല്‍ഡിഎഫിന്‌ മേയര്‍ പദവി ലഭിക്കുകയുമായിരുന്നു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം പികെ രാഗേഷ്‌ ഇടതുമുന്നണിയുടെ പിന്തുണ പിന്‍വലിച്ചതോടെ ബാക്കിയുള്ള മൂന്ന്‌ വര്‍ഷം ലീഗും കോണ്‍ഗ്രസും കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിട്ടു ഭരിച്ചു.
നിലവിലെ ഡപ്യൂട്ടി മേയറായ പികെ രാഗേഷ്‌ 300ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ പികെ രാഗേഷ്‌ വിജയിച്ചത്‌.

കെപിസിസി ജന.സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്‌ പള്ളിയമൂല വാര്‍ഡില്‍ നിന്നും വിജയിച്ചു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍ സുകന്യ പൊടിക്കുണ്ട്‌ വാര്‍ഡില്‍ നിന്ന്‌ വിജയിച്ചു. യുഡിഎഎഫ്‌-34,എല്‍ഡിഎഫ്‌-19, എന്‍ഡിഎ-1 സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ്‌ വോട്ട്‌ നില

Recommended Video

cmsvideo
എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

English summary
Kannur corporation election result; udf won big margin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X