കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; ഒരു വോട്ടു നഷ്ടമായത് എല്‍ഡിഎഫിന് തിരിച്ചടി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നുളള ഒരു വോട്ടു ഭരണപക്ഷത്തേക്ക് മറിഞ്ഞത് പ്രതിപക്ഷത്തിന് നാണക്കേടായി. കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രതിപക്ഷത്തുളള ഒരു മുതിര്‍ന്ന അംഗത്തിന്റെ വോട്ടാണ് ഭരണപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.സംഭവത്തെ കുറിച്ചു സിപിഎം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അബദ്ധവശാല്‍ മുതിര്‍ന്ന അംഗത്തില്‍ നിന്നും വോട്ടുമാറി ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പാര്‍ട്ടി വിപ്പ് ലംഘിച്ചതു ബോധപൂര്‍വ്വമല്ലെന്നാണ് വിലയിരുത്തല്‍. ഇതിനിടെ കണ്ണൂര്‍ കോര്‍പറേഷന്റെ അഞ്ചാമത്തെ മേയറായി മുസ്ലിംലീഗിലെ മുസ്ലിഹ് മഠത്തിലിനെ തെരഞ്ഞെടുത്തു. സിപിഎമ്മിലെ എന്‍.സുകന്യയെയാണ് പരാജയപ്പെടുത്തിയത്.

മുസ്ലിഹ് മഠത്തില്‍ 36 വോട്ടും എന്‍.സുകന്യ പതിനെട്ടും വോട്ടും നേടി. 35 വോട്ടുകളുള്ള യുഡിഎഫിന് ഒരു വോട്ട് അധികം ലഭിച്ചത് എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.സിപിഎം കൊക്കേന്‍പാറ വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞമ്പുവിന്റെ വോട്ടാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥിക്ക് അധികമായി ലഭിച്ചത്.
കോണ്‍ഗ്രസില്‍ നിന്നും അച്ചടക്കലംഘനത്തിന് പുറത്താക്കിയ പികെ രാഗേഷും പികെ അനിതയും മുസ്ലിഹ് മഠത്തിലിന് തന്നെ വോട്ടുചെയ്തു.വരണാധികാരിയായ ജില്ലാകലക്ടര്‍ അരുണ്‍ കെ.വിജയന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മേയര്‍ അഡ്വ.ടിഒ മോഹനന്‍ മുസ്ലിഹ് മഠത്തിലിന്റെ പേര് നിര്‍ദ്ദേശിച്ചു.ഡെപ്യൂട്ടി മേയര്‍ കെ.ഷബീന പിന്‍താങ്ങി. എല്‍.ഡി. എഫ്സ്ഥാനാര്‍ത്ഥിയായി എന്‍.സുകന്യയുടെ പേര് ടി.രവീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. എന്‍. ഉഷ പിന്‍താങ്ങി.
ബിജെപിയുടെ ഏകകൗണ്‍സിലറായ വി.കെ ഷൈജു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. മേയര്‍ തെരഞ്ഞെടുപ്പ് നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റിവിട്ടിരുന്നില്ല. കണ്ണൂര്‍നീര്‍ച്ചാല്‍ ഡിവിഷനില്‍ നിന്നാണ് മുസ്ലിഹ് മഠത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2010-മുതല്‍ 15വരെ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നു. സിറ്റി ദീനുല്‍ ഇസ്ലാംസഭ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റാന്റായി പ്രവര്‍ത്തിച്ചുവരികയാണ്.
മുസ്ലിം യൂത്ത്ലീഗ് ജില്ലാ ട്രഷറര്‍, വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, കണ്ണൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തനമാരംഭിച്ചത്. ഇക്കണോമിക്സ് ബിരുദധാരിയണ്.ലൈബ്രറി സയന്‍സില്‍ പിജി ഡിപ്ളോമയും നേടിയിട്ടുണ്ട്.പരേതരായ പരയങ്കാട്ട് ഹസന്‍കുഞ്ഞിയുടെയും മഠത്തില്‍ റൗളത്തിന്റെയും മകനാണ്.ഭാര്യ: പിഎന്‍. പി ഹാസില.മക്കള്‍:സബഹ മെഹറീന്‍, സഹീന്‍അക്തര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിഹ് മഠത്തിലിന് ജില്ലാ മുസ്ലിം ലീഗ് ഓഫീസായ ബാഫഖി തങ്ങള്‍ സൗധത്തില്‍ സ്വീകരണം നല്‍കി.സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി ഷാളണിയിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള, ട്രഷറര്‍ മഹമൂദ് കടവത്തൂര്‍, മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എംപി മുഹമ്മദലി, പി കെ സുബൈര്‍ ,ബി കെ അഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.സമീര്‍ ,മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി പി.സി. നസീര്‍, ട്രഷറര്‍ അല്‍ത്താഫ് മാങ്ങാടന്‍,ഗ്ലോബല്‍ കെഎംസിസി ജില്ലാ ചെയര്‍മാന്‍ ടി പി അബ്ബാസ് ഹാജി, ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് മുസ്ലിഹ് മഠത്തില്‍ നന്ദി പറഞ്ഞു.












Click it and Unblock the Notifications