കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപറേഷനിൽ വീണ്ടും ട്വിസ്റ്റ്: മേയർ സുമാ ബാലകൃഷ്ണൻ രാജിവയ്ക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം സുമ ബാലകൃഷ്ണൻ രാജിവയ്ക്കുന്നു. കോൺഗ്രസും മുസ്ലിം ലീഗുമായി തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് കോൺഗ്രസിലെ കണ്ണൂരിലെ തല മുതിർന്ന നേതാവു കൂടിയായ സുമാ ബാലകൃഷ്ണൻ സ്ഥാനം ഉപേക്ശിക്കു പി കെ രാഗേ ഷെന്ന കോൺഗ്രസ് വിമതന്റെ ചേരിമാറ്റം കാരണം ചുണ്ടിനും കപ്പിനുമിടെയിലാണ് സുമാ ബാലകൃഷ്ണന് ആദ്യത്തെ തവണ മേയർ സ്ഥാനം നഷ്ടമായത്.

താഴത്തങ്ങാടി കൊലപാതകം: പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ഹോട്ടൽ ജോലിക്കാർതാഴത്തങ്ങാടി കൊലപാതകം: പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ഹോട്ടൽ ജോലിക്കാർ

പികെ രാഗേഷിന്റെ പിൻതുണയോടെ എൽഡിഎഫിലെ ഇപി ലതയാണ് മേയറായത്. തുടർന്ന് മൂന്നേമുക്കാൽ കൊല്ലം രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കി ഇടതുഭരണം തുടർന്നുവെങ്കിലും കോൺഗ്രസിൽ കെ.സുധാകരനും പി കെ രാഗേഷും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുകിയതു കാരണം പികെ രാഗേഷ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങി. ഇതോടെയാണ് പി കെ രാഗേഷിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകി കൊണ്ട് സുമാ ബാലകൃഷ്ണൻ തന്നെ വീണ്ടും മേയറായത്. എന്നാൽ മുസ്ലിം ലീഗ് വിമതൻ കെപിഎ സലീമിന്റെ പിൻതുണയോടെ എൽഡിഎഫ് വീണ്ടും പികെ രാഗേഷിനെ അധികാരത്തിൽ നിന്നും പുറത്താക്കി.

suma-balakrishnan-k

ഇതോടെ ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി. ഇതിനു ശേഷം എൽഡിഎഫ് മേയർക്കെതിരെയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു.ഇതിനിടെയാണ് രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുകയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. എന്നാൽ ഇലക്ഷൻ കമ്മിഷൻ ഇടപെട്ടുകൊണ്ട് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ജൂൺ 12ന് നടത്താൻ തീരുമാനമായിട്ടുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംബന്ധിച്ച നിർദേശം നൽകി കോർപറേഷൻ ഓഫീസിൽ രാവിലെ പതിനൊന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ മാർച്ച് 25നാണ് മുസ്ലിം ലീഗ് വിമതൻ കെ പി എ സലീമിന്റെ പിൻതുണയോടെ എൽഡിഎഫ് പി.കെ.രാഗേഷിനെ പുറത്താക്കായത്. എന്നാൽ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ പിന്നിട് ചർച്ച ചെയ്തു പരിഹരിക്കുകയും കെപിഎ സലിം പാർട്ടി യിലേക്ക് മടങ്ങി പോവാൻ ധാരണയാവുകയും ചെയ്തിരുന്നു. ഈക്കാര്യം കെപിഎ സലിം തന്നെ പരസ്യമായി പലതവണ പറഞ്ഞിട്ടുണ്ട്.

അതു കൊണ്ട് തന്നെ അവിശ്വാസ പ്രമേയ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാൻ കഴിയുമെന്ന വിശ്വാസം എൽഡിഎഫിനില്ല. യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പി കെ രാഗേഷിനെ തന്നെയാണ് മത്സരിപ്പിക്കുകയെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് കോർപറേഷൻ കൗൺസിലറും എൽഡിഎഫ് നേതാവുമായ എൻ ബാലകൃഷ്ണൻ പറഞ്ഞു. എന്തു തന്നെയായാലും കണ്ണൂർ നഗരം കണ്ട മികച്ച മേയർമാരിലൊരാളെയാണ് സുമാ ബാലകൃഷ്ണന്റെ രാജിയിലൂടെ നഷ്ടമാകുന്നത് കോർപറേഷൻ ഭരണകാലത്ത് നൂറ് കർമപദ്ധതികളുമായ മുൻപോട്ടു വന്ന സുമാ ബാലകൃഷ്ണൻ അവയിൽ കൂടുതലും നടപ്പിലാക്കിയെന്ന അഭിമാനത്തോടെയാണ് കടന്നു പോകുന്നത്.

English summary
Kannur corporation mayor Suma Balakrishnan to be resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X