കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ നിന്ന് പാഠം പഠിച്ച് കോർപറേഷൻ .. കണ്ണൂർ നഗരത്തിനായി നൂറ് ദിന കർമപദ്ധതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കൊച്ചിയിലെ പാഠമുൾക്കൊണ്ടു ദ്രുതഗതിയിൽ ഭരണ ചടുലത നേടാൻ' കണ്ണൂർ കോർപറേഷൻ നൂറുദിന പദ്ധതികളുമായി രംഗത്ത്. എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ തമ്മിൽ നേർത്ത ബലാബലം മാത്രമുള്ള കണ്ണൂർ കോർപറേഷൻ നിലനിർത്താൻ കഴിയുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം

മേയറെ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിയില്‍ പ്രതിഷേധവും കയ്യങ്കളിയും, ഒടുവില്‍ സസ്പെന്‍ഷന്‍മേയറെ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിയില്‍ പ്രതിഷേധവും കയ്യങ്കളിയും, ഒടുവില്‍ സസ്പെന്‍ഷന്‍

ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് ഡിസിസി നേതൃത്യം നിർദേശിച്ചത്. ഇതിനാലാണ് നൂറ് ദിന കര്‍മ്മ പദ്ധതിയുമായി കണ്ണൂര്‍ കോര്‍പറേഷന്‍ പുതിയ ഭരണസമതി രംഗത്തെത്തിയത്. കണ്ണൂർ നഗരത്തിന്റെ വികസനത്തിനായി 71 കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയതായി കോര്‍പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

kannur

തകര്‍ന്ന റോഡുകള്‍ ഇന്റര്‍ലോക്ക് ചെയ്ത് നവീകരിക്കും, പയ്യാമ്പലത്ത് ഗ്യാസ് ക്രിമി റ്റോറിയം ഉടന്‍ പൂര്‍ത്തിയാക്കും, ജവഹര്‍ സ്റ്റേഡിയം പുല്ലു വെച്ച് പിടിപ്പിക്കും, കോര്‍പറേഷന്‍ പരിധിയിലെ 1001 കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കും, സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാന്‍ 5 വാടക സെന്ററുകള്‍ തുടങ്ങും തുടങ്ങിയവയാണ് പ്രധാന പദ്ധതികളായി മുന്നോട്ടു വെക്കുന്നത്. നേരത്തെയുണ്ടായ ഭരണ സമിതിയുടെ കുറവുകള്‍ എണ്ണിപ്പറഞ്ഞാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

കൂടാതെ ഫണ്ടുകള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതും വികസന പ്രവര്‍ത്തനത്തിനു തടസ്സമായതായും മേയര്‍ ചൂണ്ടിക്കാട്ടി. 2018-19 സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകള്‍ യാഥാസമയം സമര്‍പ്പിച്ച് സര്‍ക്കാര്‍ തന്നെ ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയരുന്ന 11 കോടി 39 ലക്ഷം രൂപ പിന്നീട് അനുവദിച്ചു നല്‍കാതെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ നിന്നും വെട്ടിക്കുറച്ച ഹീനമായ നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടു. ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് നീക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ളതെന്നും മേയര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, അഡ്വ. ടി ഒ മോഹനന്‍, അഡ്വ. പി ഇന്ദിര, സി സമീര്‍ തുടങ്ങിയവർ പങ്കെടുത്തു....

English summary
Kannur corporation news programmes for infrastructure development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X